Connect with us

Kozhikode

കാര്‍ഷിക മേഖലയിലേക്കും ഇതര സംസ്ഥാന തൊഴിലാളികള്‍

Published

|

Last Updated

നരിക്കുനി: നിര്‍മാണ മേഖലയിലേത് പോലെ കാര്‍ഷിക മേഖലയിലേക്കും ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് വ്യാപകമാവുന്നു. മലയാളി ആഘോഷ വേളകളാക്കി കണ്ടിരുന്ന ഞാറ് നടീലും കൊയ്ത്തുത്സവങ്ങളിലും നാടന്‍ പാട്ടുകള്‍ക്കൊപ്പം ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് ഹിന്ദിയും ഒറിയയും ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാന ഭാഷകള്‍.

നാടന്‍ പാട്ടുകള്‍ പാടി കുടുംബമൊന്നിച്ച് നെല്ല് കൊയ്തിരുന്ന കാലം പുതുതലമുറക്ക്് അന്യമായിട്ട് കാലമേറെയായെങ്കിലും ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് ഈയിടെയാണ് വ്യാപകമായത്. ഇടക്കാലത്ത് നാട്ടിന്‍പുറത്തെ സ്ത്രീ തൊഴിലാളികളാണ് നെല്‍കൃഷിയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ക്കുണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ അവരെയും ജോലിക്കായി കിട്ടാത്തതാണ് ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.

കറ്റ മെതിക്കാനും ഇതര സംസ്ഥാന തൊഴിലാളികളെ തന്നെയാണ് കര്‍ഷകര്‍ക്ക് ആശ്രയം. തൊഴിലുറപ്പ് പദ്ധതിയിലേക്ക് സ്ത്രീകള്‍ മാറിയതോടെ ഇത്തരം കൃഷിപ്പണികള്‍ക്ക് സ്ത്രീകളെ കിട്ടാത്ത അവസ്ഥയാണ്.
മടവൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം കവിയാട്ട് താഴത്തെ പുഞ്ചകൃഷിക്കായി ഒരുങ്ങുന്ന വയലില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഞാറ് നടീലിനും അന്യ സംസ്ഥാനതൊഴിലാളികളാണുള്ളത്.വര്‍ഷങ്ങളുടെ പരിചയമുള്ള നാടന്‍ തൊഴിലാളികളെ പോലെ ഇതര സംസ്ഥാന തൊഴിലാളികളും ഞാറ് നടുന്നത് കൗതുകക്കാഴ്ചയാകുകയാണ്.

Latest