Connect with us

National

കുടിവെള്ള പ്രശ്‌നം: ഡല്‍ഹി സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

Published

|

Last Updated

ന്യൂഡല്‍ഹി: ഹരിയാനയിലെ ജാട്ട് പ്രക്ഷോഭം കാരണം കുടിവെള്ളം മുടങ്ങിയതിന് സുപ്രീംകോടതിയെ സമീപിച്ച ഡല്‍ഹി സര്‍ക്കാറിന് സുപ്രീം കോടതിയുടെ വിമര്‍ശനം. കോടതിയെ സമീപിക്കുന്നതിന് പകരം കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കൂ എന്ന് ഡല്‍ഹി സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ആണ് നിര്‍ദേശം നല്‍കിയത്. ഇത് ഡല്‍ഹിഹരിയാന സര്‍ക്കാറുകള്‍ തമ്മിലുള്ള ഭരണപ്രശ്‌നമാണ്. ഹരിയാന സര്‍ക്കാറിന്റെ സഹായം തേടി ഡല്‍ഹിയില്‍ കുടിവെള്ളം എത്തിക്കൂ സുപ്രീംകോടതി നിര്‍ദേശിച്ചു.

ഡല്‍ഹിയിലെ കുടിവെള്ളം മുടങ്ങിയത് അടിയന്തര പ്രശ്‌നമാണെന്ന് കോടതി വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാതെ മന്ത്രി കപില്‍ മിശ്ര കോടതിയില്‍ വന്ന് ഇരിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. അതേസമയം, ഡല്‍ഹിയിലേക്കുള്ള ജലവിതരണത്തിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹരിയാനയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഡല്‍ഹിയിലേക്കുള്ള ജലം എത്തിക്കുന്ന മുനാക് കനാല്‍ ജാട്ട് സമരക്കാര്‍ കൈയേറിയതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ കുടിവെള്ളക്ഷാമമുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നായിരുന്നു ഡല്‍ഹി സര്‍ക്കാറിന്റെ അപേക്ഷ. അതേ സമയം മുനക് കനാലിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു