Connect with us

National

കന്‍ഹയ്യ്കുമാറിന്റെ ജാമ്യാപേക്ഷപരിഗണിക്കുന്നത് നാളേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി:ജെഎന്‍യു യൂണിയന്‍ അധ്യക്ഷന്‍ കനയ്യകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത ഡല്‍ഹി ഹൈക്കോടതി നാളേക്ക് മാറ്റി. കഴിഞ്ഞ ഒന്‍പതാം തീയതി ജെഎന്‍യുവില്‍ നടന്ന പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കനയ്യയെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജാമ്യത്തിനായി കനയ്യകുമാര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയില്‍ നേരിട്ട് സമര്‍പ്പിച്ച ഹരജി ഹൈകോടതിയിലേക്ക് മാറ്റിയിട്ടും വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം ഹൈക്കോടതിയില്‍ ഇന്ന് നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. പ്രോസിക്യൂഷന് വേണ്ടി ഹാജരാകേണ്ട അഭിഭാഷകനായ രാഹുല്‍ മെഹ്‌റയോട് കോടതിയില്‍ ഹാജരാകേണ്ടെന്നാണ് ദില്ലി പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഹാജരാകുന്നതില്‍ നിന്ന് വിലക്കിക്കൊണ്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി. എന്നാല്‍ ഈ നിര്‍ദേശം പാലിക്കാന്‍ തയ്യാറല്ലെന്നും കോടതിയില്‍ താന്‍ തന്നെ ഹാജരാകുമെന്നും രാഹുല്‍ മെഹ്‌റ അറിയിച്ചു. നിയമപ്രകാരം താനാണ് ഹാജരാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എഎപി സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനെ വിശ്വാസമില്ലെന്ന് പറഞ്ഞാണ് മെഹ്‌റയെ പോലീസ് വിലക്കിയത്. ഇതിന് പകരമായി നാലംഗ അഭിഭാഷക സംഘത്തേയും പോലീസ് നിയോഗിച്ചിരുന്നു.

കീഴ്‌ക്കോടതി മാര്‍ച്ച് രണ്ട് വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് കന്‍ഹയ്യ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് പരിഗണിക്കാന്‍ സുപ്രീംകോടതി തയാറായില്ല. കീഴ്‌ക്കോടതിയെ മറികടന്ന് സുപ്രീംകോടതിയെ സമീപിച്ചത് ശരിയായില്ലെന്ന നിരീക്ഷണമായിരുന്നു അന്നുണ്ടായത്. ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി അന്നു നിര്‍ദേശിച്ചിരുന്നു.

---- facebook comment plugin here -----

Latest