Connect with us

Kerala

മെട്രോ സ്ഥലമെടുപ്പ്: കളക്ടര്‍ രാജമാണിക്യത്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Published

|

Last Updated

കൊച്ചി: മെട്രോ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

കൊച്ചിമെട്രോ നിര്‍മ്മാണത്തിന് ശീമാട്ടിയില്‍ നിന്നും സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിലാണ് അന്വേഷണം. കരാര്‍ ശീമാട്ടിയ്ക്ക് അനുകൂലമായി ഉണ്ടാക്കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. പൊതു പ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ്
രാജമാണിക്യത്തിനെതിരെ കോടതിയെ സമീപിച്ചത്.

ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നത്‌ന് സര്‍ക്കാര്‍ കണക്കാക്കിയ ഭൂമിയുടെ വിപണി വിലയെക്കാള്‍ കൂടിയ തുകയ്ക്കാണ് ജില്ലാ കളക്ടര്‍ കരാര്‍ ഉണ്ടാക്കിയതെന്ന ആക്ഷേപം കഴിഞ്ഞ കുറച്ച് നാളുകളായി കെഎംആര്‍എല്‍ ഉയര്‍ത്തിയിരുന്നു

കളക്ടറുടെ ഭാര്യ എറണാകുളം വിജിലന്‍സ് എസ്.പിയായതിനാല്‍ ഇവരുടെ അധികാര പരിധിക്ക് പുറത്ത് വെച്ചായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

Latest