Connect with us

Gulf

തൊഴില്‍ നിയമ ലംഘനം: 923 കമ്പനികളെ നിരോധിച്ചു

Published

|

Last Updated

ദോഹ: തൊഴില്‍ നിയമം ലംഘിച്ചതിന് 923 കമ്പനികളെ കഴിഞ്ഞ വര്‍ഷം തൊഴില്‍ മന്ത്രാലയം നിരോധിച്ചു. 56724 പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം മന്ത്രാലയം നടത്തിയത്. ഇതില്‍ 673 നിയമലംഘനങ്ങള്‍ കണ്ടെത്തി.
28085 കമ്പനികളിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ വര്‍ഷം മന്ത്രാലയത്തിന് തൊഴിലാളികളില്‍ നിന്ന് 6054 പരാതികളാണ് ലഭിച്ചത്. വിമാന ടിക്കറ്റ്, അലവന്‍സ് അവസാനിപ്പിച്ചത് തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരുന്നു അധിക പരാതികളും. അവധി സമയത്തെ ശമ്പളം നല്‍കാതിരിക്കല്‍, ശമ്പളം വൈകല്‍ തുടങ്ങിയവയും പരാതികളായി ലഭിച്ചു.
4107 പരാതികള്‍ ഒത്തുതീര്‍പ്പാക്കിയിട്ടുണ്ട്. 1283 പരാതികളില്‍ കൂടുതല്‍ അന്വേഷണം നടത്തും. 644 എണ്ണം കോടതിക്ക് കൈമാറി.

Latest