Connect with us

Ongoing News

റോഡുവക്കിലെ പന്തുകളി അപകടം വിതയ്ക്കുന്നു; ബൈക്ക് മറിഞ്ഞ് മാധ്യമ പ്രവര്‍ത്തകന് പരുക്ക്

Published

|

Last Updated

രാജപുരം: റോഡ് വക്കിലെ പന്തുകളി വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ ഇടയാക്കുന്നു. കഴിഞ്ഞ ദിവസം റോഡുവക്കിലെ കളിസ്ഥലത്തു നിന്നുതെറിച്ച് റോഡിലേക്കു വിണ പന്ത് ചക്രങ്ങള്‍ക്കുള്ളില്‍ കുടുങ്ങി ബൈക്ക് മറിഞ്ഞ് മാധ്യമ പ്രവര്‍ത്തകന് പരുക്കേറ്റു.
മലയോരത്തെ മാധ്യമ പ്രവര്‍ത്തകന്‍ ചുള്ളി ക്കരയിലെ സണ്ണി ജോസഫ് (45) ആണ് അപകടത്തില്‍ പെട്ട് കൈ ഒടിഞ്ഞ് ചികിത്സയിലുളളത്. സണ്ണി ജോസഫ് ബന്തടുക്കയില്‍ നിന്നും ചുള്ളിക്കരയിലേയ്ക്കുള യാത്രാവേളയില്‍ കുടുംബൂര്‍ അഗനവാടിയ്ക്ക് അടുത്തുള്ള കളിസ്ഥലത്തിന് സമിപത്തെ റോഡിലാണ് അപകടത്തില്‍ പെട്ടത്.
കളിസ്ഥലത്തു നിന്നു റോഡിലേയ്ക്ക് തെറിച്ചു വിണ വോളിമ്പോള്‍ സണ്ണി ജോസഫ് സഞ്ചരിച്ച ബൈക്കിന്റെ ചക്രത്തിനു ഇടയില്‍ കുടുങ്ങി ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത് മഴ മാറിയതോടെ റോഡു വക്കില്‍ കളിസ്ഥലങ്ങള്‍ ഒരുക്കികഴിഞ്ഞു.
വോളിബോള്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ കളിസ്ഥലങ്ങളാന്ന് കൂണു മുളയ്ക്കുംപോലെ മുള്ളച്ചു തുടങ്ങിയിരിക്കുന്നതു.
കളികളും വിനോദവും ആരോഗ്യ സംരക്ഷണത്തിന് ഉതക്കുമെക്കിലും കളിസ്ഥലങ്ങള്‍ നിന്നു തെറിച്ച് റോഡിലെക്ക് വിഴുന്ന പന്ത് വാഹനങ്ങളുടെ ചക്രങ്ങളില്‍ കുടുങ്ങി അപകടം നിത്യസംഭവമായി മറിയിരിക്കുകയാണ്.

Latest