Connect with us

Eranakulam

പരീക്ഷാകാലത്ത് ഐ ഐ ടി വിദ്യാര്‍ഥികളില്‍ നിന്ന് സൗജന്യമായി പഠനസഹായം നേടാം

Published

|

Last Updated

കൊച്ചി: പരീക്ഷ തലയില്‍ കയറിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പം സംശയം തീര്‍ക്കാനും ലളിതമായ രീതിയില്‍ കഠിനമായ വിഷയങ്ങള്‍ മനസ്സിലാക്കാനുമായി ഒരു മൊബൈല്‍ ആപ്പ്. മലയാളിയായ ജയദേവ് ഗോപാലകൃഷ്ണനാണ് ടെക്കി ഗോകുല്‍ ജംഗയുമായി ചേര്‍ന്ന് ഹാഷ്‌ലേണ്‍ നൗ എന്ന ആന്‍ഡ്രോയിഡ് ആപ്പ് വികസിപ്പിച്ചെടുത്തത്.
വിദ്യാര്‍ഥികള്‍ പൊതുവെ കഠിനമെന്നു വിശ്വസിക്കുന്ന കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്കാണ് ഹാഷ്‌ലേണ്‍ നൗ ആപ്പ് സഹായകരമാകുന്നത്. ആപ്പിലൂടെ 24 മണിക്കൂറും ഈ വിഷയങ്ങളിലുളള സംശയങ്ങള്‍ ചോദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. ഐഐടി, ബിറ്റ്‌സ് പിലാനി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് സംശയനിവാരണം നടത്തുന്നത്.
സംശയമുളള ഭാഗം ആപ്പില്‍ തന്നെ അപ് ലോഡ്‌ചെയ്യുകയാണ് വിദ്യാര്‍ഥി ആദ്യം ചെയ്യേണ്ടത്. ഏതാനും നിമിഷങ്ങള്‍ക്കുളളില്‍ തന്നെ വിദഗ്ധനായ അധ്യാപകന്‍ സംശയങ്ങള്‍ക്ക് മറുപടിയുമായി ഓണ്‍ലൈനിലുണ്ടാകും. ഓരോ സെഷന്‍ അവസാനിക്കുമ്പോഴും വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ നിലവാരം ആപ്പില്‍ രേഖപ്പെടുത്താവുന്നതാണ്.
മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് ഒരു മാസത്തേക്ക് ഹാഷ്‌ലേണ്‍ നൗ ആപ്പിന്റെ സേവനം സൗജന്യമായിരിക്കും.http://play.google.com/store/apps/details?i dcom.hashlearn.now എന്ന ഗൂഗിള്‍പ്ലേയില്‍ ആപ്പ് ഡൗണ്‍ലോഡ്‌ചെയ്യാം.
7676187100 എന്ന നമ്പറിലേക്ക് മിസ് കോള്‍ ചെയ്യുകയോ അല്ലെങ്കില്‍ GETNOW എന്ന് 56263 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്യുന്നതിലൂടെയും ആപ്പ് സ്വന്തമാക്കാം.