Connect with us

International

സ്‌നിക്കേഴ്‌സില്‍ പ്ലാസ്റ്റിക്; ചോക്ലേറ്റ് തിരികെ വിളിക്കുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക്: വന്‍കിട ചോക്ലേറ്റ് നിര്‍മാതാക്കളായ മാര്‍സ് ഇന്‍കോര്‍പറേറ്റഡ് ഉല്‍പ്പന്നം സ്‌നിക്കേഴ്‌സില്‍ പ്ലാസ്റ്റിക് കണ്ടെത്തിയത്തിനെ തുടര്‍ന്ന് 55 രാജ്യങ്ങളില്‍നിന്നു ചോക്ലേറ്റ് തിരികെ വിളിക്കുന്നു. കഴിഞ്ഞ മാസം ജര്‍മനിയിലാണ് സ്‌നിക്കേഴിസിന്റെ പാക്കറ്റില്‍ നിന്നും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. ഇതേ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് നെതര്‍ലാന്‍ഡ്‌സിലെ യൂണിറ്റിലാണ് ഇത് നിര്‍മ്മിച്ചത് എന്ന് കണ്ടെത്തിയത്. ഈ പ്ലാന്റില്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങളാണ് കമ്പനി തിരികെ വിളിക്കുന്നത്.

മാര്‍സ്, സ്‌നിക്കേഴ്‌സ്, മില്‍ക്കി വേ ബാര്‍സ് തുടങ്ങിയവയാണ് നിലവില്‍ തിരികെ വിളിച്ചിരിക്കുന്നത്.ഏഷ്യയിലെ ചില രാജ്യങ്ങളിലും ജര്‍മനി, ബ്രിട്ടന്‍, നെതര്‍ലാന്റസ് എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും വില്‍ക്കുന്നത്. മാര്‍സിന്റെ തിരിച്ചുവിളിക്കല്‍ യുഎസിനെ ബാധിക്കില്ല. ചില മുന്‍കരുതലുകള്‍ എടുക്കുന്നതിന്റെ ഭാഗമായാണ് വിപണിയില്‍ നിന്ന് ചോക്ലേറ്റുകള്‍ പിന്‍വലിക്കുന്നതെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.