Connect with us

National

പൊതുമുതല്‍ നശിപ്പിയ്ക്കുന്നത് അനുവദിയ്ക്കാനാവില്ല: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സമരങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും പേരില്‍ പൊതുമുതല്‍ നശിപ്പിയ്ക്കുന്നത് അനുവദിയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തില്‍ പൊതുമുതല്‍ നശിപ്പിയ്ക്കുന്നത് വ്യക്തികളായാലും രാഷ്ട്രീയപാര്‍ട്ടികളായാലും കര്‍ശന നടപടി വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

രാജ്യത്തിന്റെ പൊതുസ്വത്ത് നശിപ്പിയ്ക്കുന്നത് ഒരു തരത്തിലും അനുവദിയ്ക്കാനാവില്ല. ഇത്തരത്തില്‍ പൊതുമുതല്‍ നശിപ്പിയ്ക്കുന്നവരില്‍ നിന്ന് പണം കൃത്യമായി ഈടാക്കുകയും ശിക്ഷ ലഭ്യമാക്കുകയും വേണം. ഇതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തനിയ്‌ക്കെതിരായ രാജ്യദ്രോഹ കേസ് പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ പട്ടേല്‍ സമുദായ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കവേ ആയിരുന്നു ജസ്റ്റിസ് ജെ.എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹരിയാനയിലെ ജാട്ട് സംവരണ പ്രക്ഷോഭത്തിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏതാണ്ട് 34,000 കോടി രൂപയുടെ നഷ്ടമുണ്ടായതാണ് കണക്ക്.

Latest