Connect with us

Gulf

എമിറേറ്റ്‌സ് സെന്‍ട്രല്‍ കൂളിംഗ് കോര്‍പറേഷന്റെ അറ്റാദായം 51.6 കോടി ദിര്‍ഹം

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഡിസ്ട്രിക് കൂളിംഗ് സര്‍വീസ് പ്രൊവൈഡര്‍മാരായ എമിറേറ്റ്‌സ് സെന്‍ട്രല്‍ കൂളിംഗ് സിസ്റ്റംസ് കോര്‍പറേഷന്‍ (എംപവര്‍ എനര്‍ജി സൊലൂഷന്‍സ്) 2015 സാമ്പത്തിക വര്‍ഷത്തില്‍ 516 മില്യണ്‍ ദിര്‍ഹത്തിന്റെ അറ്റാദായം രേഖപ്പെടുത്തി. 2014ലെ കണക്കിനേക്കാള്‍ 27 ശതമാനത്തിന്റെ വര്‍ധനവാണ് 2015ല്‍ കമ്പനി നേടിയിരിക്കുന്നതെന്ന് എംപവര്‍ സി ഇ ഒ അഹ്മദ് ബിന്‍ ഷഫര്‍ അറിയിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദീര്‍ഘ വീക്ഷണമാണ് ഈ നേട്ടത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
എംപവറിന്റെ കൂളിംഗ് കപ്പാസിറ്റി 6.7 ശതമാനം വാര്‍ഷിക വര്‍ധനവ് കൈവരിച്ചു. 11,15,000 റെഫ്രിജറേഷന്‍ ടണ്‍ ആണ് 2015ല്‍ കൈവരിച്ചത്. ഇതിനായി കമ്പനി പുതിയ എനര്‍ജി പ്ലാന്റുകള്‍ കമ്മീഷന്‍ ചെയ്തിരുന്നു. ഇതോടെ 2015ല്‍ കമ്പനിയില്‍ തൊഴില്‍ശക്തി 13 ശതമാനമായി വര്‍ധിച്ചു.
2015ല്‍ എംപവര്‍ കരാറൊപ്പിട്ട പദ്ധതിയായ ബിസിനസ് ബേയില്‍ നിര്‍മിക്കുന്ന ഡിസ്ട്രിക്ട് കൂളിംഗ് പ്ലാന്റ് 2016 മധ്യത്തോടെ പ്രവര്‍ത്തനം തുടങ്ങും. ഇതിനു പുറമെ മദീനത്തു ജുമൈറയില്‍ വെള്ളം തണുപ്പിച്ച് കട്ടിയാക്കുന്നതിനുള്ള പദ്ധതിയുടെ കരാറും എംപവര്‍ ഏറ്റെടുത്തിട്ടുണ്ട്.
തൊഴില്‍പരമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പരിസ്ഥിതിക്ക് ദോഷം വരാതെയുള്ള പ്രവര്‍ത്തനവും മുന്‍നിര്‍ത്തി കമ്പനിക്ക് ഐ എസ് ഒ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

Latest