Connect with us

International

നേപ്പാളില്‍ ഭൂചലനം: ആളപായമില്ല

Published

|

Last Updated

കാഠ്മണ്ഡു: നേപ്പാളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം 3.07 ന് (പ്രാദേശിക സമയം) അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സിന്ധുപാല്‍ചൗക് ജില്ലയായിരുന്നു. എന്നാല്‍ ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25ന് ഉണ്ടായ ഭൂകമ്പത്തില്‍ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ഇതിനു ശേഷം ഇതുവരെ റിക്ടര്‍ സ്‌കെയിലില്‍ നാലിനും അതിനുമുകളിലും രേഖപ്പെടുത്തിയ 435 തുടര്‍ചലനങ്ങളാണ് ഉണ്ടായത്

Latest