Connect with us

Gulf

മാളുകള്‍ക്കും ഹോട്ടലുകള്‍ക്കും സമീപം പുകവലി നിരോധിക്കാന്‍ ശിപാര്‍ശ

Published

|

Last Updated

ദോഹ: ഷോപിംഗ് മാളുകള്‍, ഹോട്ടലുകള്‍, പൊതു സ്ഥാപനങ്ങള്‍, പ്രധാന കെട്ടിടങ്ങള്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലും പരിസരങ്ങളിലും പുകവലി നിരോധനം വരുന്നു. പൊതു ആരോഗ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് നിര്‍ദേശം തയാറാക്കിയരിക്കുന്നത്.
ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രധാന സ്ഥലങ്ങളിലെങ്കിലും പുകവലി നിയന്ത്രിക്കുന്നതിനുള്ള നീക്കം നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയം നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസ് വിഭാഗം മേധാവി ഡോ. ഖുലൂദ് അല്‍ മുതവ്വ പറഞ്ഞതായി ഗള്‍ഫ് ടൈംസ് ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്തു. ശര്‍ഖ് വില്ലേജ് ആന്‍ഡ് സ്പായില്‍ നടന്ന പുകയില ഉത്പന്നങ്ങളുടെ സംബന്ധിച്ച് മാധ്യമങ്ങള്‍ക്കായി സംഘടിപ്പിച്ച പരിശീല സെഷനില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകായിരുന്നു അദ്ദേഹം.
ഇത് പുതിയ നിര്‍ദേശമല്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ ആശയവുമയി രംഗത്തുണ്ട്. നിരോധം നടപ്പില്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് മാളുകളുടെയും ഹോട്ടലുകളുടെയും മറ്റു പൊതു സ്ഥാപനങ്ങളുടെയും പ്രതിനിധികളുമായി കൂടിയാലോചന നടത്തി. ഖത്വര്‍ ടൂറിസം അതോറിറ്റിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. പുകവലി ആരോഗ്യ പ്രശ്‌നം മാത്രമല്ല. ഇത് പരിസ്ഥിതിക്കു ഒരു നിലക്കും ഗുണകരമല്ലാത്ത പ്രവര്‍ത്തനമാണ്. ഏതെങ്കിലും വി ഐ പികള്‍ ഇത്തരം പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെ കവാടത്തിലും പരിസരങ്ങളിലും ഒരൂ കൂട്ടം ആളുകള്‍ നിന്ന് പുക വലിക്കുന്നതാണ് കാണാനാകുക. ഇത് ഒരു മോശം ചിത്രമാണ് അവര്‍ പറഞ്ഞു.
ഏതാനും മാളുകള്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം അംഗീകരിച്ച് ആശയം നടപ്പിലാക്കാന്‍ ഇതിനകം തയാറായിക്കഴിഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അഭിനന്ദപത്രവും നല്‍കി. ഈ നീക്കം കൂടുതല്‍ വ്യാപകമാക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകളാണ് മന്ത്രാലയം ഇപ്പോള്‍ നടത്തി വരുന്നത്. കെട്ടിടങ്ങള്‍ക്കു നിശ്ചിത ദൂരപരിധിയില്‍ പുകവലി പാടില്ലെന്ന നിര്‍ദേശം തയാറാക്കിയാണ് ഇപ്പോള്‍ ശ്രമം നടത്തി വരുന്നത്. കഴിഞ്ഞയാഴ്ചയാണ് ഈ ചര്‍ച്ച നടത്തിയത്. വിവിധ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതു സംബന്ധിച്ച് സ്ഥാപനങ്ങള്‍ക്ക് കത്തയക്കാന്‍ ഉദ്ദേശ്യമുണ്ടെന്നും അവര്‍ പറഞ്ഞു.
ചില മാളുകളും സ്ഥാപനങ്ങളും 20 മീറ്ററിനകത്ത് പുകവലി പാടില്ലെന്ന നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് മതിയായ ദൂരമല്ല. പാര്‍ക്കിംഗ് ഏരിയ ഉള്‍പ്പെടെയുള്ള പ്രദേശം ഉള്‍പ്പെടുത്തി ദൂരം നിശ്ചയിക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്. ഈ ആശയം മാളുകളുമായി പങ്കുവെക്കും.
അതിനിടെ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ നിരന്നു നിന്ന് പുകവലിക്കുന്നതിനെതിരെ മന്ത്രാലയത്തിന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് ഇവിടെ വരുന്ന സന്ദര്‍ശകര്‍ക്ക് പ്രയാസമുണ്ടാക്കുന്ന നടപടിയാണെന്നും അവര്‍ പറഞ്ഞു. പുകവലിക്കാന്‍ തോന്നുമ്പോള്‍ ഉടന്‍ കെട്ടിടത്തിനു പുറത്തു വന്നുനിന്ന് പ്രവേശന കവാടത്തിനടുത്തു നിന്ന് പുകവലിക്കുന്ന രീതി വ്യാപകമാണ്. ഇത് ഒഴാവാക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest