Connect with us

Gulf

റാസ് ഗ്യാസ് ഹീലിയം പ്ലാന്റില്‍ ഉത്പാദനത്തില്‍ റെക്കോര്‍ഡ്

Published

|

Last Updated

ദോഹ: ലോകത്തെ മുന്‍നിര ഹീലിയം ഉത്പാദക, കയറ്റുമതി രാജ്യം എന്ന ഖ്യാതിയെ കൂടുതല്‍ ബലപ്പെടുത്തി ഖത്വറിലെ പ്രമുഖ കമ്പനിയായ റാസ് ഗ്യാസ് ലിമിറ്റഡിന്റെ ഹീലിയം പ്രൊഡക്ഷന്‍ വിഭാഗമായ റാസ് ലഫ്ഫാന്‍ പ്ലാന്റ് 5000 കാര്‍ഗോ എന്ന ചരിത്രം നേട്ടം കൈവരിച്ചു.
ഹീലിയം കയറ്റുമതിയിലൂടെയും ഉപയോഗത്തിലൂടെയും ലോകത്തിന്റെ തന്നെ ഗതി മാറ്റുന്ന രീതിയിലുള്ള ഹീലിയം സാന്നിധ്യമാകുക എന്ന ലക്ഷ്യത്തോടെയുള്ള വടക്കന്‍ ഫീല്‍ഡ് റിസോഴ്‌സുകളില്‍നിന്നുള്ള റാസ് ഗ്യാസ് കമ്പനിയുടെ ഉത്പാദന, സംസ്‌കരണ പ്രവര്‍ത്തനങ്ങളാണ് ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. ലോകത്തെ പ്രമുഖ ഹീലിയം കയറ്റുമതിരാജ്യങ്ങളില്‍ ഖത്വറിന് രണ്ടു പ്രാമുഖ്യങ്ങളുണ്ടെന്നും അതില്‍ ഒന്ന് പ്രകൃതി വാതകവും ഹീലിയവുമാണ്. രണ്ടാമത്തേത് ബഹുമുഖ എല്‍ എന്‍ ജി ട്രെയ്ന്‍സും രണ്ടു ഹീലിയം പ്ലാന്റുകളും സൃഷ്ടിക്കുന്ന ഉത്പാദനവുമാണെന്ന് റാസ് ഗ്യാസ് ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ഷിപ്പിംഗ് ഓഫീസര്‍ ഖിലാദ് സുല്‍ത്താന്‍ അല്‍ കുവാരി പറഞ്ഞു.
മൂന്നാമാത് ഹീലിയം പ്ലാന്റിനു വേണ്ടിയുള്ള പ്രക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷനു വേണ്ടിയുള്ള സെയില്‍സ് ആന്‍ഡ് പര്‍ച്ചേസ് കരാറിന് കഴിഞ്ഞ ദിവസം റാസ് ഗ്യാസ് അംഗീകാരം നല്‍കിയിരുന്നു. ഹീലിയം ഉത്പാദനം വൈവിധ്യവത്കരിക്കുന്നതില്‍ വിജയിച്ച അനുഭവമമാണ് ഖത്വറിനുള്ളത്. നോണ്‍ ഹൈഡ്രോ കാര്‍ബണ്‍, നോണ്‍ റിനീവബിള്‍ റിസോഴ്‌സസ് എന്നിങ്ങനെയാണ് വൈവിവിധ്യവത്കരണം. ഹീലിയത്തിന്റെ ആവശ്യം ലോകത്ത് 2.7 ശതമാനം ഉയര്‍ന്നതായി രണ്ടു വര്‍ഷം മുമ്പ് നടന്ന പഠനം കണ്ടെത്തിയിരുന്നു. ഏഷ്യയിലെ ആവശ്യം 2020 ആകുമ്പോഴേക്കും 4.5 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സയന്‍സിലും മെഡിസിന്‍ മേഖലയിലും ഏറെ പ്രധാന്യമുള്ള ഹീലിയം ഹൈ ടെക് വ്യവസായ രംഗത്തും വ്യാപകമായി ഉപയോഗിക്കുന്നു. മാഗ്നറ്റിക് റിസോനന്‍സ്, ഫൈബര്‍ ഒപ്റ്റിക്, മെറ്റാലര്‍ജി എന്നിവക്കു വേണ്ടിയാണ് ഹൈ ടെക് വ്യവസായം ഹീലിയം ഉപയോഗിക്കുന്നത്.

Latest