Connect with us

Gulf

രാജ്യാന്തര ഭക്ഷ്യ മേളക്കു മുമ്പ് ഖത്വര്‍ എയര്‍വേയ്‌സ് മത്‌സരം

Published

|

Last Updated

ദോഹ: അടുത്ത മാസം നടക്കുന്ന രാജ്യാന്തര ഭക്ഷ്യമേളക്കു മുന്നോടിയായി ഖത്വര്‍ എയര്‍വേയ്‌സ് മത്സരത്തിനു തുടക്കമായി. വിജയികള്‍ക്ക് സൗജന്യ ടിക്കറ്റു ദോഹയില്‍ ഹോട്ടലും സമ്മാനം വാഗ്ദാനം ചെയ്താണ് രാജ്യാന്തരതലത്തില്‍ മത്സരം നടത്തുന്നത്.
പ്ലേറ്റ് യുവര്‍ നാഷന്‍ എന്ന സന്ദേശത്തില്‍ നടത്തുന്ന കാംപയിന്റെ ഭാഗമായാണ് മത്സരം. ഭക്ഷ്യോത്പന്നങ്ങള്‍ ഉപയോഗിച്ച രാജ്യങ്ങളുടെ ദേശീയ പതാക നിര്‍മിക്കുന്നതാണ് മത്സരം. അവയുടെ ചിത്രം ഹാഷ് ടാഗ് ഉപയോഗിച്ച് ഖത്വര്‍ എയര്‍വേയ്‌സിന് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നീ ഏതെങ്കിലും സോഷ്യല്‍ മീഡിയ വഴി അയക്കണം. #QIFF2016, #GoingPlacesTogether എന്നിവയാണ് ഹാഷ് ടാഗുകള്‍. ലോകത്തെവിടെ നിന്നും പങ്കെടുക്കാമെന്നതാണ് മത്സരത്തിന്റെ പ്രത്യേകത.
മാര്‍ച്ച് ഏഴ് ആണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസാന തിയതി. പത്തിന് വിജയിയെ പ്രഖ്യാപിക്കും. രണ്ടു പേര്‍ക്ക് ദോഹയില്‍ വരുന്നതിനുള്ള റിട്ടേണ്‍ ടിക്കറ്റും മൂന്നു രാത്രികള്‍ ദോഹയില്‍ തങ്ങുന്നതിനുള്ള ഹോട്ടല്‍ സൗകര്യവുമാണ് വിജയിക്കുള്ള സമ്മാനം. ഖത്വര്‍ നിവാസികള്‍ക്കും മത്സരത്തില്‍ പങ്കെടുത്ത് ഹോട്ടല്‍ വാസം സമ്മാനമായി നേടാം. മാര്‍ച്ച് 22 മുതല്‍ 28 വരെയാണ് ഈ വര്‍ഷത്തെ ഭക്ഷ്യമേള. ഇസ്‌ലാമിക് ആര്‍ട്ട് പാര്‍ക്ക് മ്യൂസിയത്തിലാണ് മേള നടക്കുന്നത്.