Connect with us

Kerala

ഇമാം ബുഖാരി അവാര്‍ഡ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ക്ക്

Published

|

Last Updated

കൊണ്ടോട്ടി: രണ്ടാമത് ഇമാം ബുഖാരി അവാര്‍ഡ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ക്ക്. ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് വിശിഷ്ട സേവനം ചെയ്യുന്നവര്‍ക്കുള്ളപുരസ്‌കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും ഇഹ്‌യാഉസ്സുന്ന അറബിക് കോളജ് പ്രിന്‍സിപ്പലുമാണ് അദ്ദേഹം. ഹദീസ് വിജ്ഞാനത്തിലും ആത്മീയ ശിക്ഷണത്തിലും അഗ്രേസരനായ അദ്ദേഹം ഇസ്‌ലാമിക പ്രമാണമായ ഹദീസ് ഗ്രന്ഥങ്ങളില്‍ ഒന്നാമത് നില്‍ക്കുന്ന ഇമാം ബുഖാരിയുടെ സ്വഹീഹുല്‍ ബുഖാരി ആയിരകണക്കിന് ശിഷ്യന്മാര്‍ക്ക് അധ്യാപനം നടത്തിയിട്ടുണ്ട് .ഹദീസ് നിവേദകരുടെ ചരിത്രവും വിവരണവും അപഗ്രഥിക്കുന്നതില്‍ പ്രശസ്തനുമാണ്. നാളെ നടക്കുന്ന ബുഖാരി സമ്മേളന സമാപന വേദിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ വിതരണം ചെയ്യുമെന്ന് ബുഖാരി സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറി അബൂ ഹനീഫല്‍ ഫൈസി തെന്നല അറിയിച്ചു.