Connect with us

National

നിരക്ക് വര്‍ധന ഇല്ല; കേരളത്തിന് സബര്‍ബന്‍ ട്രെയിന്‍

Published

|

Last Updated

ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള റെയില്‍വേബജറ്റ് മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനേക്കാള്‍ റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമത്തിനാണ് ബജറ്റില്‍ ശ്രമിച്ചിരിക്കുന്ന്. നിരക്ക് വര്‍ധിപ്പിക്കാതെ വരുമാനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ജനങ്ങളുടെ മേല്‍ അമിത ഭാരം ഏല്‍പ്പിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.

കേരളത്തിന് തിരുവനന്തപുരം ചെങ്ങന്നൂര്‍ സബര്‍ബന്‍ ട്രെയിന്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തതോടെ നടപ്പിലാക്കും . ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ നിലവാരം മെച്ചപ്പെടുത്തി ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തുമെന്നും ബജറ്റില്‍ പറയുന്നുണ്ട്.

സാങ്കേതികതയ്ക്കും ആധുനികതയ്ക്കും പൂര്‍ണമായും ഊന്നല്‍ നല്‍കിയും ഒരോ വിഭാഗങ്ങളെയും ലക്ഷ്യമിടുന്നതുമായിരുന്നു ഇത്തവണത്തെ ബജറ്റ്. 2000 സ്‌റ്റേഷനുകളില്‍ തല്‍സമയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ 20,000 ഡിസ്‌പ്ലേ സ്‌ക്രീനുകള്‍, 100 സ്‌റ്റേഷനുകളില്‍ കൂടി വൈഫൈ സംവിധാനം, 1780 ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍, ടിക്കറ്റുകളില്‍ ബാര്‍ കോഡ്, എല്ലാ സ്‌റ്റേഷനുകളിലും സിസിടിവി നിരീക്ഷണം തുടങ്ങിയ ജനാഭിമുഖ സാങ്കേതിക പദ്ധതികളാണ് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്.

ലേഡീസ് കംപാര്‍ട്ട്‌മെന്റ് ട്രെയിനിന്റെ മധ്യഭാഗത്തേയ്ക്ക് മാറ്റും.  വനിതാ സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ഏകീകൃത ഹെല്‍പ്‌ലൈന്‍ നമ്പര്‍, വനിതകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കൂടുതല്‍ സീറ്റുകളും മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള റിസര്‍വേഷന്‍ ക്വോട്ട 50 ശതമാനം വര്‍ധിപ്പിക്കുന്ന തീരുമാനവും മന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ട്. എ വണ്‍ സ്‌റ്റേഷനുകളില്‍ ഭിന്നശേഷിയുളളവര്‍ക്കായി പ്രത്യേക ശുചിമുറികള്‍, 475 സ്‌റ്റേഷനുകളില്‍ ബയോ ടോയ്‌ലറ്റുകള്‍ എന്നിവയും പ്രഖ്യാപനത്തില്‍ ഉണ്ട്

പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍

400 സ്റ്റേഷനുകള്‍ പിപിപി മാതൃകയില്‍ വികസിപ്പിക്കും

100 സ്റ്റേഷനുകളില്‍ വൈഫൈ

എല്ലാ സ്റ്റേഷനിലും സിസിടിവി

സുരക്ഷ വര്‍ധിപ്പിക്കാനായി നൂതന സാങ്കേതിക വിദ്യകളുടെ സഹായം തേടും.

അടുത്ത വര്‍ഷത്തോടെ 2800 മീറ്റര്‍ ട്രാക്ക് കമ്മീഷന്‍ ചെയ്യും

വരുമാനം കണ്ടെത്താന്‍ പുതിയ മാര്‍ഗങ്ങള്‍ തേടും

നിക്ഷേപം ഇരട്ടിയാക്കാന്‍ നടപടികള്‍ സ്വീകരിക്കും

ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തേടും

ടെന്‍ഡര്‍ നടപടികള്‍ ഓണ്‍ലൈന്‍ ആക്കും

വടക്ക് കിഴക്കന്‍ പാതകളുടെ നവീകരണം മുഖ്യ ലക്ഷ്യം; നവീകരണത്തിന് 5.8 കോടി രൂപ

1,600 കിലോമീറ്റര്‍ വൈദ്യുതീകരിക്കും
1,780 ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് യന്ത്രങ്ങള്‍ സ്ഥാപിക്കും

അന്തോദയ എക്‌സ്പ്രസ് പ്രഖ്യാപിച്ചു. ദീന്‍ ദയാല്‍ പൊതു ബോഗികളുടെ നിര്‍മ്മാണം

റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ക്കും പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ക്കും മൊബൈല്‍ ആപ്ലിക്കേഷന്‍

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി സ്മാര്‍ട്ട് കോച്ചുകള്‍

ഭിന്നശേഷിക്കാര്‍ക്കായി കൂടുതല്‍ വീല്‍ ചെയറുകള്‍ ഉറപ്പാക്കും

മൂന്ന് ചരക്ക് ഇടനാഴികള്‍ പ്രഖ്യാപിക്കും

പോര്‍ട്ടര്‍മാര്‍ക്ക് പുതിയ യൂണിഫോം നല്‍കും. അവര്‍ക്ക് സഹായക് എന്ന് പേര് നല്‍കും