Connect with us

National

വ്യാപാരത്തിന് പണം വാങ്ങുന്നത് സ്ത്രീധനമായി കണക്കാക്കാനാകില്ല

Published

|

Last Updated

മദുരൈ: കച്ചവട ആവശ്യത്തിന് ഭാര്യവീട്ടില്‍ നിന്ന് വാങ്ങിയ പണം സ്ത്രീധനമായി കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന ഭാര്യവീട്ടുകാരുടെ പരാതിക്കെതിരെ ഭര്‍തൃവീട്ടുകാര്‍ നല്‍കിയ ഹരജി പരിഗണിച്ച ജസ്റ്റിസ് സി ടി സെല്‍വമാണ് ഈ നിരീക്ഷണം നടത്തിയത്. 1961ലെ സ്ത്രീധന നിരോധ നിയമം സെക്ഷന്‍ നാല് പ്രകാരം, ഭാര്യയില്‍ നിന്നോ ഭാര്യവീട്ടുകാരില്‍ നിന്നോ വ്യാപാരത്തില്‍ മുടക്കുന്നതിന് പണം ആവശ്യപ്പെടുന്നത് സ്ത്രീധനമായി കണക്കാക്കാനാകില്ലെന്നായിരുന്നു നിരീക്ഷണം. പണം സ്ത്രീധനമായി മാത്രം ആവശ്യപ്പെട്ടതാണെന്ന് തെളിയിക്കേണ്ടത് പരാതിക്കാരുടെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പണം ആവശ്യപ്പെട്ടത് വ്യാപാര ആവശ്യത്തിന് മാത്രമായിരുന്നെന്ന ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു.

Latest