Connect with us

Kerala

കായല്‍ കയ്യേറ്റം: ജയസൂര്യക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

Published

|

Last Updated

കൊച്ചി: കായല്‍ കയ്യേറി വീട് നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ കേസില്‍ നടന്‍ ജയസൂര്യയ്ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. അഞ്ചാംപ്രതിയായ ജയസൂര്യയ്ക്ക് എതിരെ അന്വേഷണം ആരംഭിക്കണമെന്നും എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിയോട് വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു.

എറണാകുളം കൊച്ചുകടവന്ത്രയിലെ ചിലവന്നൂര്‍ കായലില്‍ 3.7 സെന്റ് സ്ഥലം ജയസൂര്യ കയ്യേറിയതായാണ് ആരോപണം. ജയസൂര്യ കായല്‍ കൈയേറിയതായി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സംഭവസ്ഥലത്തിന്റെ അധികാര പരിധിയിലുളള വിജിലന്‍സ് കോടതിയായ മൂവാറ്റുപുഴയിലേക്ക് തൃശൂര്‍ വിജിലന്‍സ് ജഡ്ജ് കേസ് മാറ്റിയതും.

കളമശേരിയിലെ പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബു നല്‍കിയ പരാതിയെ തുടര്‍ന്നാണ് സ്ഥലം അളന്ന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നേരത്തെ കോടതി ഉത്തരവിട്ടത്. കായലിന് സമീപമുള്ള സ്ഥലത്ത് അനധികൃതമായി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചതായാണ് പരാതി 2013 ആഗസ്റ്റ് ഒന്നിനാണ് ഗിരീഷ് ബാബു പരാതി നല്‍കിയത്.

---- facebook comment plugin here -----

Latest