Connect with us

Gulf

കൂട്ടായ്മ പ്രവര്‍ത്തനം മാതൃകാപരം എപി ഉണ്ണികൃഷ്ണന്‍

Published

|

Last Updated

ജിദ്ദ: ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി കൂട്ടായ്മ രൂപീകരിച്ച് നാട്ടിലെയും ഇവിടത്തെയും സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പ്രവാസികള്‍ സജീവ സാന്നിധ്യമാകുന്നത് തികച്ചും മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍. തന്റെ നാട്ടുകാരായ കണ്ണമംഗലം കൂട്ടയ്മ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണമംഗലം കൂട്ടായ്മയുടെയും അതിന്റെ ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. കൂട്ടായ പ്രവര്‍ത്തനത്തിന് ജില്ലാ പഞ്ചായത്തിന്റെ സഹായം വാഗ്ദാനം ചെയ്തു.

ഏറ്റവും കൂടുതല്‍ പാവപെട്ട ഡയാലിസിസ് രോഗികളുള്ള കണ്ണമംഗലത്ത് ഇനിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നത് ഏറെ രോഗികള്‍ക്ക് ആശ്വസമാകും. കക്ഷി രാഷ്ട്രീയങ്ങള്‍ക്കപ്പുറം നിങ്ങള്‍ ചെയ്ത സഹായത്തിന് കൂടുതല്‍ നന്ദിയും കടപ്പാടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിപി ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. അല്‍ റയാന്‍ പോളിക്ലിനികില്‍ വെച്ച് നടന്ന സ്വീകരണ യോഗം റഹ്മാന്‍ ഇണ്ണി ഉദ്ഘാടനം ചെയ്തു. മജീദ് ചേറൂര്‍, കോയിസ്സന്‍ ബീരാന്‍, അഫ്‌സല്‍ പുളിയാളി, സക്കീറലി കണ്ണേത്ത്, ടി ടി സമദ്, ആലുങ്ങല്‍ ചെറിയ മുഹമ്മദ്, ഇല്യാസ് കണ്ണമംഗലം, യു പി മുഹമ്മദ് കുട്ടി, സുബൈര്‍ ചെങ്ങാനി, ശിഹാബ് പുളിക്കല്‍ പ്രസംഗിച്ചു. ഷരീഫ് കെ സി, നൗഷാദ് ചേറൂര്‍, യു എന്‍ മജീദ്, അഷ്‌റഫ് അരീക്കാടന്‍, അഹമ്മദ് അച്ചനമ്പലം, ഇസ്മില്‍ പുള്‌ലാട്ട് പരിപാടിക്ക് നേതൃത്വം നല്‍കി.

Latest