Connect with us

National

സാരഥി സേവ കൂടുതല്‍ സ്റ്റേഷനുകളിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: കൊങ്കണ്‍പാതയിലെ സ്റ്റേഷനുകളില്‍ വയോധികരെയും ഭിന്നശേഷിക്കാരെയും സഹായിക്കുന്നതിന് തുടക്കമിട്ട സാരഥി സേവ പദ്ധതി കൂടുതല്‍ സ്റ്റേഷനുകളില്‍ വ്യാപിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതിന്റെ ഭാഗമായി, പണമടച്ചാല്‍ നിലവില്‍ ലഭ്യമാകുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍, പോര്‍ട്ടര്‍ സേവനം, വീല്‍ചെയര്‍ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തും.
താത്പര്യമുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് സമയത്ത് ഇന്‍ഷ്വറന്‍സ് ഏജന്‍സികളുമായി സഹകരിച്ച് യാത്രാ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നതിന് ശ്രമിച്ചുവരികയാണ്. കുട്ടികള്‍ക്കുള്ള ബേബി ഫുഡുകള്‍, ചൂടുപാല്‍, ചൂടുവെള്ളം തുടങ്ങിയവയും റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമാക്കും. ട്രെയിനിലെ ടോയ്‌ലറ്റുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ടാക്കും. മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനായി റെയില്‍വേ സ്റ്റേഷനുകളിലെ വിശ്രമ മുറികള്‍ ഐ ആര്‍ സി ടി സിക്ക് നടത്തിപ്പിന് നല്‍കും.
അജ്മീര്‍, അമൃത്‌സര്‍, ബീഹാര്‍ ശരീഫ്, ചെങ്ങന്നൂര്‍, ദ്വാരക, ഗയ, ഹരിദ്വാര്‍, മധുര, നാഗപട്ടണം, നന്ദെദ്, നാസിക, പാലി, പ്രശാന്ത്, പുരി, തിരുപ്പതി, വേളാങ്കണ്ണി, വരാണസി, വാസ്‌കോ എന്നീ സ്റ്റേഷനുകളെ തീര്‍ഥാടന പ്രധാന്യം കണക്കിലെടുത്ത് മോടിപിടിപ്പിക്കുന്നതിന് നടപടികള്‍ ആരംഭിക്കും. പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളെ കൂട്ടിയിണക്കി ആസ്ഥാ സര്‍ക്യൂട്ട് ട്രെയിനുകള്‍ ആരംഭിക്കുമെന്നും റെയില്‍മേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി.

Latest