Connect with us

Kerala

ബഹുസ്വരതയെ അംഗീകരിക്കുന്നതാവണം ഉന്നതവിദ്യാഭ്യാസം: രാഷ്ട്രപതി

Published

|

Last Updated

കോട്ടയം: ബഹുസ്വരതയെ അംഗീകരിക്കുകയും സഹിഷ്ണുത പുലര്‍ത്തുന്നതുമാവണം ഉന്നതവിദ്യാഭ്യാസമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. തക്ഷശിലയുടെ കാലം മുതല്‍ ഇന്ത്യയുടെ പാരമ്പര്യം അതാണ്. കോട്ടയം സിഎംഎസ് കോളേജിന്റെ 200-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രധാന വിദ്യഭ്യാസസ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാത്തത് ഖേദകരമാണ്. 1500 വര്‍ഷത്തോളം വിദ്യാഭ്യാസരംഗത്ത് ലോകത്തെ നയിച്ചത് ഇന്ത്യയാണ്. വികസിത രാജ്യങ്ങളില്‍ വിദ്യാസമ്പന്നരായ പുതുതലമുറയാണ് സമൂഹത്തെ നയിക്കേണ്ടത്. എന്നാല്‍ ഇന്ന് വിദ്യാഭ്യാസമേഖലയില്‍ വന്നിരിക്കുന്ന നിലവാരത്തകര്‍ച്ചയില്‍ തനിക്ക് ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ കോളേജായ സിഎംഎസിന് പൈതൃക പദവി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൈതൃക പദവി ലഭിക്കുന്ന രാജ്യത്തെ ഏഴ് കോളേജുകളില്‍ ഒന്നാണ് സിഎംഎസ് കോളേജ്.