Connect with us

National

പാക്കിസ്ഥാനെ വിശ്വസിക്കാനാവില്ല; അതിനാല്‍ സിയാച്ചിനില്‍ നിന്ന് പിന്‍മാറില്ല: പ്രതിരോധമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ വിശ്വസിച്ച് സിയാച്ചിനില്‍നിന്ന് ഇന്ത്യ പിന്‍മാറില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. നമ്മള്‍ പിന്‍മാറിയാല്‍ ശത്രു ഇവിടം പിടിച്ചെടുക്കും. തന്ത്രപ്രധാനമായ ഈ മേഖല സംരക്ഷിക്കാന്‍ നമ്മള്‍ എത്രവില നല്‍കുന്നുണ്ടെന്നറിയാം. എന്നാല്‍ ഈ മേഖല നമുക്ക് സംരക്ഷിച്ചേ മതിയാകു. പാക്കിസ്ഥാന്റെ വാക്കുകളെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 32 വര്‍ഷത്തിനിടെ 915 സൈനികരുടെ ജീവന്‍ സിയാച്ചിനില്‍ നഷ്ടമായിട്ടുണ്ട്. ഒരു വര്‍ഷം 28 പേര്‍ മരിക്കുന്നു. സിയാച്ചിനിലുള്ള സൈനികര്‍ക്ക് കൂടുതല്‍ മികച്ച വൈദ്യസുരക്ഷ നല്‍കും. മികച്ച വസ്ത്രങ്ങളും സൗകര്യങ്ങളും നല്‍കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.