Connect with us

Qatar

ബേങ്ക് അക്കൗണ്ട് തുറക്കാന്‍ കംപ്യൂട്ടര്‍ കാര്‍ഡ്; ബിസിനസ് സംരംഭകര്‍ പ്രയാസം നേരിടുന്നു

Published

|

Last Updated

ദോഹ: അക്കൗണ്ട് തുറക്കാന്‍ എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ് (കംപ്യൂട്ടര്‍ കാര്‍ഡ്) വേണമെന്ന ബേങ്കുകളുടെ നിബന്ധന രാജ്യത്ത് പുതുതായി ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ലഘൂകരിച്ചപ്പോള്‍ ഉണ്ടായ ക്രമപ്രശ്‌നമാണ് പ്രതിസന്ധിക്കു കാരണം. നിരവധി സംരംഭങ്ങള്‍ക്ക് ഇതുമൂലം വൈകല്‍ നേരിടുന്നുണ്ടെന്ന് സ്റ്റാര്‍ട്ട് അപ്പ് സര്‍വീസ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
ട്രേഡ് ലൈസന്‍സ് അഥവാ മുനിസിപ്പാലിറ്റി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ഓഫീസ് സ്‌പെയ്‌സ് നിര്‍ബന്ധമാണ്. ഓഫീസ് കെട്ടിടം വാടക്കു ലഭിക്കാന്‍ സാധാരണ ഗതിയില്‍ കെട്ടിട ഉമടക്ക് ബേങ്ക് ചെക്കുകള്‍ സഹതം വാടകക്കരാര്‍ ഒപ്പിട്ടു നല്‍കേണ്ടതുണ്ട്. ചെക്കുകള്‍ കിട്ടാന്‍ ട്രേഡ് ലൈസന്‍സ് വേണമെന്ന ബേങ്കുകളുടെ ആവശ്യമാണ് ഇപ്പോള്‍ തലവേദന സൃഷ്ടിക്കുന്നത്. ഇത്തരം സാഹചര്യത്തെ അഭിമുഖീകരിക്കുന്നവര്‍ നിരവധിയുണ്ടെന്ന് ബിസിനസ് സ്റ്റാര്‍ട്ട് അപ്പ് സര്‍വീസ് സ്ഥാപനം ക്ലിക്ക് ഇന്റര്‍നാഷനല്‍ പ്രതിനിധി സഈദ് പറഞ്ഞു. അതേസമയം, ഖത്വര്‍ നാഷനല്‍ ബേങ്ക് അക്കൗണ്ട് തുറക്കുന്നതിനും ചെക്ക്ബുക്ക് അനുവദിക്കുന്നതിനും സന്നദ്ധമാകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്ഥാപനം തുടങ്ങുന്നതിന് ബേങ്കില്‍ തുക കെട്ടിവെക്കുന്നത് ഒഴിവാക്കിയതുള്‍പ്പെടെ അടുത്തിടെ സ്റ്റാര്‍ട്ട് അപ്പ് നിയമങ്ങളില്‍ ഇളവു വരുത്തിയിരുന്നു. നേരത്തേ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന് അപേക്ഷിച്ചാല്‍ പ്രൊസസിംഗ് അക്കൗണ്ട് അനുവദിക്കാനുള്ള ശിപാര്‍ശ മന്ത്രാലയം നല്‍കിയിരുന്നു.
ഇതുപയോഗിച്ച് ബേങ്കുകളില്‍ പ്രൊസസിംഗ് അക്കൗണ്ട് തുറക്കുകയും ശേഷം കൊമേഴ്‌സ്യല്‍ ലൈന്‍സ് നടപിടകള്‍ പൂര്‍ത്തിയാക്കിയാല്‍ ബേങ്കുകള്‍ ചെക്ക് ബുക്ക് അനുവദിക്കുകയും ചയ്തിരുന്നു. എന്നാല്‍ ഡെപ്പോസിറ്റ് വേണ്ടെന്നു വെച്ചതോടെയാണ് ബേങ്കുകള്‍ ട്രേഡ് ലൈന്‍സ് പകര്‍പ്പ് ആവശ്യപ്പെട്ടു തുടങ്ങിയത്.
രാജ്യത്ത് വാണിജ്യ നിക്ഷേപങ്ങളും സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂണ്‍ മുതലാണ് ലൈസന്‍സിംഗ് നിയമങ്ങളില്‍ ഇളവരു വരുത്തിയത്. കരുതല്‍ നിക്ഷേപത്തില്‍ വരുത്തിയ ഇളവാണ് ഇതില്‍ ആകര്‍ഷകമായത്. നേരത്തേ എല്‍ എല്‍ സി സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ചുരുങ്ങിയത് രണ്ടു ലക്ഷം റിയാല്‍ മൂലധന നിക്ഷേപം കാണിക്കേണ്ടതുണ്ടായിരുന്നു. ഓരോ കമ്പനികളുടെയും സ്വഭാവം അനുസരിച്ചായിരുന്നു നിക്ഷേപ തുക. നിക്ഷേപം ഒഴിവാക്കിയ വാണിജ്യ മന്ത്രാലയത്തിന്റെ നീക്കം പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest