Connect with us

Kerala

ജനറല്‍ ആശുപത്രിയിലെ മെഡി. കോളജ്: സെറ്റിട്ട് ഷൂട്ടിംഗ് നടത്തുന്നതുപോലെ- വി എസ്

Published

|

Last Updated

തിരുവനന്തപുരം: സിനിമാക്കാര്‍ സെറ്റിട്ട് ഷൂട്ടിംഗ് നടത്തുന്ന പോലെയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ജനറല്‍ ആശുപത്രി വളപ്പിലെ പണിതീരാത്ത കെട്ടിടത്തെ മെഡിക്കല്‍ കോളജാക്കി മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പണിപൂര്‍ത്തിയാകും മുമ്പ് ജനറല്‍ ആശുപത്രി വളപ്പില്‍ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത മെഡിക്കല്‍ കോളജിന്റെ അക്കാദമിക് ബ്ലോക്ക് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. പണി തീരും മുമ്പെ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഉദ്ഘാടനം തട്ടിക്കൂട്ടുകയായിരുന്നു. ഇത്തരം പ്രഖ്യാപനങ്ങള്‍ക്ക് പിന്നിലെ തട്ടിപ്പ് ജനം തിരിച്ചറിയണമെന്നും വി എസ് പറഞ്ഞു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിജയലക്ഷ്മി ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരുമായി വി എസ് സംസാരിച്ചു. സി പി എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ജനറല്‍ ആശുപത്രി വളപ്പിലെ പണിതീരാത്ത മെഡിക്കല്‍ കോളജിന്റെ അക്കാദമിക് ബ്ലോക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത്. ജനറല്‍ ആശുപത്രിയും തൈക്കാട് ആശുപത്രിയും സംയോജിപ്പിച്ച് തുടങ്ങുമെന്ന് പ്രഖ്യാപിച്ച മെഡിക്കല്‍ കോളജിന്റെ പണികളൊന്നും പൂര്‍ത്തിയായിരുന്നില്ല. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തിരുന്നു. ഉദ്ഘാടന ചടങ്ങിനെതിരെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും പ്രതിഷേധിച്ചിരുന്നു.

---- facebook comment plugin here -----

Latest