Connect with us

National

വനിത ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളിന് ശിവസേന പ്രവര്‍ത്തകന്റെ മര്‍ദനം

Published

|

Last Updated

താനെ: വനിത ട്രാഫിക് പോലീസിനെ ശിവസേന പ്രവര്‍ത്തകന്‍ മര്‍ദിക്കുന്ന വീഡിയോ വൈറലാകുന്നു. താനെ ധരംവീര്‍ നഗരത്തില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ആക്രമണം നടന്നത്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ശിവസേനയുടെ പ്രാദേശിക പ്രവര്‍ത്തകനായ ശശികാന്ത് കല്‍ഗുഡെയുടെ പേരില്‍ അതിക്രമത്തിന് പോലീസ് കേസെടുത്തു. കല്‍ഗുഡെ ഇപ്പോള്‍ പാര്‍ട്ടി അംഗമല്ലെന്ന് പറഞ്ഞ് ശിവസേനക്കാര്‍ രംഗത്തെത്തിയെങ്കിലും ഇത് പോലീസ് മുഖവിലക്കെടുക്കാന്‍ തയ്യാറായില്ല.
താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനു സമീപത്തുള്ള പ്രധാന ട്രാഫിക് ജംഗ്ഷനു സമീപത്ത് വെച്ച് ഒരു സ്‌കോര്‍പ്പിയോയില്‍ നിന്നും ഇറങ്ങിവന്ന കല്‍ഗുഡെ വനിതാ കോണ്‍സ്റ്റബിളിനെ മര്‍ദിക്കുന്ന ക്ലാസ് സര്‍ക്യൂട്ട് കാമറ ദൃശ്യങ്ങളടങ്ങുന്ന വീഡിയോയാണ് വൈറലായത്. ആറോളം തവണ കല്‍ഗുഡെ കോണ്‍സ്റ്റബിളിനെ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

താനെയ്ക്കു സമീപം കട നടത്തുന്ന കല്‍ഗുഡെ ശാഖ പ്രമുഖായി തുടരുന്നുണ്ടെന്നാണ് പ്രാദേശിക ശിവസേന പ്രവര്‍ത്തകര്‍ പറയുന്നത്. ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നത് കണ്ടപ്പോള്‍ കല്‍ഗുഡെയോട് വാഹം നിര്‍ത്താന്‍ ആവശ്യപ്പെട്ടെന്ന് മര്‍ദനത്തിന് ഇരയായ വനിതാ കോണ്‍സ്റ്റബിള്‍ പറഞ്ഞു. വാഹനം നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ അസഭ്യ വാക്കുകള്‍ പ്രയോഗിച്ചു. കുറച്ചുനേരം വാഹനത്തെ പിന്തുടര്‍ന്നപ്പോള്‍ സ്‌കോര്‍പ്പിയോ നിര്‍ത്തി പുറത്തേക്കിറങ്ങിയ കല്‍ഗുഡെ കോണ്‍സ്‌റഅറബിളിന്റെ തോളില്‍ പിടിച്ച് തള്ളി. പിന്നെ മര്‍ദിക്കാനും ശാരീരികമായി കയ്യേറ്റം ചെയ്യാനും ആരംഭിച്ചു. തന്റെ യൂനിഫോമിലുള്ള പേരോട് കൂടിയ ടാഗ് പിടിച്ച് മാറ്റാന്‍ ശ്രമം തുടങ്ങിയെന്നും വനിതാ കോണ്‍സ്റ്റബിള്‍ പറഞ്ഞു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട കല്‍ഗുഡയെ തീഹാര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

വീഡിയോ കാണാം……….

Latest