Connect with us

Kerala

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം: കോടിയേരി

Published

|

Last Updated

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാത്രമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥാനാര്‍ഥികളുടെ പ്രായപരിധി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്താവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറി പദവിയില്‍ നിന്നും വിരമിക്കുന്ന ജിജി തോംസണെ മുഖ്യമന്ത്രിയുടെ മുഖ്യഉപദേഷ്ടാവായി നിയമിക്കുന്നതിനെ കോടിയേരി വിമര്‍ശിച്ചു. മുഖ്യമന്ത്രിക്ക് കുടപിടിക്കുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് നിയമനമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.