Connect with us

Gulf

ദുബൈ ടാക്‌സികളില്‍ ഇനി നോള്‍ കാര്‍ഡും ഉപയോഗിക്കാം

Published

|

Last Updated

ദുബൈ: ദുബൈ ടാക്‌സികളില്‍ നോള്‍ കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിക്കാന്‍ സംവിധാനം ഏര്‍പെടുത്തിയതായി ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി ഡയറക്ടര്‍ മൂസ അല്‍ റൈസി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ 8,000 ടാക്‌സികളിലായിരിക്കും സംവിധാനം പൂര്‍ത്തീകരിക്കുക. വര്‍ഷാവസാനത്തോടെ ദുബൈയിലെ മുഴുവന്‍ ടാക്‌സികളിലും യാത്രക്കാര്‍ക്ക് നോള്‍ കാര്‍ഡിലൂടെയും ക്രെഡിറ്റ് കാര്‍ഡിലൂടെയും പണം അടക്കാന്‍ സാധ്യമാവും. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ടാക്‌സികളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ആറു ഫ്രാഞ്ചൈസികള്‍ക്ക് കീഴിലായി ഇപ്പോള്‍ 9,500 ടാക്‌സികളാണ് ഓടുന്നതെന്നും മൂസ അല്‍ റൈസി വ്യക്തമാക്കി.

---- facebook comment plugin here -----

Latest