Connect with us

Gulf

കണ്ണൂര്‍ വിമാനത്താവളം: വികസനത്തിനായുള്ള കൂട്ടായ്മയുടെ വിജയം ഡോ. ഷംഷീര്‍ വയലില്‍

Published

|

Last Updated

അബുദാബി : കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാനം ഇറങ്ങുന്ന ഇന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട സുവര്‍ണ ദിനമാണെന്നും ഇത് വികസനത്തിനായുള്ള വലിയ കൂട്ടായ്മയുടെ വിജയമാണെന്നും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഡയറക്ടര്‍ ഡോ.ഷംഷീര്‍ വയലില്‍ പറഞ്ഞു.

ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് കുറഞ്ഞത് അഞ്ചുവര്‍ഷം എടുത്തിട്ടുണ്ട്. എന്നാല്‍, കണ്ണൂര്‍ വിമാനത്താവളത്തിന് 2013 നവംബര്‍ 25 നാണ് നിര്‍മാണം ആരംഭിച്ചത്. രണ്ടര വര്‍ഷം പോലുമാകുന്നതിന് മുമ്പ് , ആദ്യവിമാനം ഇറങ്ങുന്നത് വലിയ നേട്ടമാണെന്നും ഡോ. ഷംഷീര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തരമലബാറിന്റെ ഈ സ്വപ്‌ന പദ്ധതി വഴി, കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം എന്ന സ്ഥാനവും കണ്ണൂര്‍ സ്വന്തമാക്കുകയാണ്. പൊതുമേഖല സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഈ പരിസ്ഥിതി സൗഹൃദ വിമാനത്താവളത്തില്‍, പ്രതിവര്‍ഷം 18 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഇത് ഭാവി കേരളത്തിന്റെ വലിയ വികസന കാഴ്ചപാട് കൂടിയാണ് വ്യക്തമാക്കുന്നതെന്നും വിമാനത്താവളം ഡയറക്ടറും യുവ വ്യവസായിയുമായ ഡോ.ഷംഷീര്‍ വയലില്‍ അഭിപ്രായപ്പെട്ടു.

Latest