Connect with us

Gulf

ആരോഗ്യ കേന്ദ്രങ്ങളില്‍ മെഡിസിന്‍ കിയോസ്‌കുകള്‍ വരുന്നു

Published

|

Last Updated

ദോഹ: രാജ്യത്തെ പ്രധാന ആരോഗ്യരക്ഷാ കേന്ദ്രങ്ങളില്‍ ഫാര്‍മസികള്‍ക്ക് പകരം മരുന്ന് ലഭിക്കുന്ന കിയോസ്‌കുകള്‍ വരുന്നു. സ്ത്രീകളുടെ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച മെഡിസിന്‍ വെന്‍ഡിംഗ് മെഷീന്‍ വിജയമാണെന്ന വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി.
സ്ത്രീകളുടെ ആശുപത്രിയിലെ വിവിധ വകുപ്പുകളില്‍ മരുന്ന് ലഭിക്കുന്ന കിയോസ്‌കുകള്‍ സംവിധാനിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം. രോഗികള്‍ക്ക് ആശുപത്രിയിലെ ഫാര്‍മസിക്ക് മുന്നില്‍ ദീര്‍ഘനേരം കാത്തുനില്‍ക്കേണ്ട കാര്യമില്ല. രോഗിയെ പരിശോധിച്ച് ഡോക്ടര്‍ മരുന്നു കുറിച്ചതിന് ശേഷം കിയോസ്‌കില്‍ ഹെല്‍ത്ത് നമ്പര്‍ അടിച്ചാല്‍ ഡോക്ടര്‍ കുറിച്ച മരുന്നുകള്‍ ലഭിക്കും.
മരുന്നിനെ കുറിച്ച് കൂടുതല്‍ അറിയാനും സംശയങ്ങള്‍ തീര്‍ക്കാനും കിയോസ്‌കില്‍ തൂക്കിയിട്ട ഫോണില്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ഫാര്‍മസിയിലെ സേവനം ലഭിക്കും.
ഖത്വറിലെ ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ കൂടുതല്‍ നവീനവും സാങ്കേതികവത്കരിക്കുന്നതുമാണ് ഇത്. ഈയടുത്ത് ഹമദ് മെഡിക്കല്‍ സിറ്റിയില്‍ പാര്‍ക്കിംഗ് സ്ഥലത്ത് കാര്‍ കണ്ടെത്താനുള്ള ഇലക്‌ട്രോണിക് സംവിധാനം തുടങ്ങിയിരുന്നു.