Connect with us

National

പശ്ചിമബംഗാളില്‍ സിപിഎമ്മുമായുളള സഹകരണത്തിന് കോണ്‍ഗ്രസിന് ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഐഎമ്മുമായുളള സഹകരണത്തിന് കോണ്‍ഗ്രസിന് ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി.ജനാധിപത്യശക്തികളെയെല്ലാം സഹകരണത്തിന് ക്ഷണിക്കുന്നുവെന്ന് പശ്ചിമബംഗാള്‍ പിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് പിസിസി അധ്യക്ഷന്‍ സഹകരണത്തിന് അനുകൂലമായ പ്രസ്താവനയുമായി രംഗത്തെത്തിയത്. നേരത്തെ ബംഗാളില്‍ തൃണമൂലിനെതിരെ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന നിര്‍ദേശം പാടെ തള്ളാതെയാണ് സിപിഐഎമ്മിന്റെ കേന്ദ്രകമ്മിറ്റി തീരുമാനം എടുത്തത്.

ബിജെപിക്കും, തൃണമൂലിനും എതിരെ ജനാധിപത്യ കക്ഷികളുമായി സഹകരിക്കാമെന്നും, മതേതര കക്ഷികളുമായി പ്രാദേശിക നീക്കുപോക്കാകാമെന്നുമായിരുന്നു സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. ഈ നീക്കുപോക്കുകളെ സംബന്ധിച്ച് പശ്ചിമബംഗാള്‍ ഘടകമാണ് തീരുമാനം എടുക്കേണ്ടതും. ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിസിസി അധ്യക്ഷന്‍ സിപിഐഎം പുറത്തിറക്കിയതിനു സമാനമായ പ്രസ്താവനയുമായി രംഗത്തെത്തിയത്.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് മത്സരിച്ചത്

Latest