Connect with us

National

ബി ജെ പി വിജയകാന്തുമായി ചര്‍ച്ച നടത്തി

Published

|

Last Updated

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം തേടി ബി ജെ പി നേതാവും കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ ഡി എം ഡി കെ നേതാവ് വിജയകാന്തുമായി ചര്‍ച്ച നടത്തി. ചര്‍ച്ച ഏറെ ഫലപ്രദമായിരുന്നുവെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വീണ്ടും ചെന്നൈയില്‍ എത്തുമെന്നും ജാവദേകര്‍ പറഞ്ഞു. അടുത്ത മാസം 12ന് മുഴുവന്‍ എന്‍ ഡി എ കക്ഷികളുടെയും യോഗം ചേരും.

വിജയകാന്ത് സഖ്യത്തിന് സന്നദ്ധ അറിയിച്ചോ എന്ന ചോദ്യത്തിന് ജാവദേകര്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. വിജയകാന്തുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണ് ഇത്. അടുത്ത ആഴ്ചയോടെ അന്തിമ തീരുമാനത്തിലെത്തും- ജാവദേകര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ബദല്‍ സര്‍ക്കാര്‍ ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അതിന് വഴിയൊരുക്കുകയാണ് ബി ജെ പി ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി എം ഡി കെയുടെ എട്ട് വിമത എം എല്‍ എമാര്‍ കഴിഞ്ഞയാഴ്ച രാജിവെച്ചിരുന്നു. ഇതോടെ പ്രതിപക്ഷ നേതൃസ്ഥാനം ഡി എം ഡി കെ (ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം) നേതാവും സിനിമാ നടനുമായ വിജയകാന്തിന് നഷ്ടമാകുകയും ചെയ്തു. എം എല്‍ എമാര്‍ രാജിവെച്ചതോടെ ഡി എം ഡി കെയുടെ അംഗബലം 20 ആയി. തമിഴ്‌നാട് നിയമസഭാ ചട്ടപ്രകാരം പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കുന്ന പാര്‍ട്ടിക്ക് 24 എം എല്‍ എമാര്‍ വേണം. ഈ സാഹചര്യത്തില്‍ ബി ജെ പിയുമായുള്ള സഖ്യ ചര്‍ച്ചയില്‍ വിജയകാന്തിന് പഴയ വിലപേശല്‍ ശക്തിയില്ലെന്ന് വിലയിരുത്തലുണ്ട്.

Latest