Connect with us

National

നരേന്ദ്രമോദി ഏപ്രിലില്‍ സഊദി സന്ദര്‍ശിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സഊദി അറേബ്യ സന്ദര്‍ശിക്കുന്നു. അടുത്ത മാസം ബെല്‍ജിയം, അമേരിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം ഏപ്രില്‍ രണ്ടിനാണ് മോദി സഊദി അറേബ്യയിലെത്തുക. അടുത്ത മാസം 30ന് യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബെല്‍ജിയത്തിലെത്തുന്ന മോദി 31ന് വാഷിംഗ്ടണില്‍ നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയിലും പങ്കെടുക്കും.

ഏപ്രില്‍ രണ്ടിന് സഊദി ഭരത്തലവന്‍മാരുമായി ചര്‍ച്ച നടത്തുന്ന പ്രധാനമന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര സംബന്ധമായ പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്തും. ആറ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സഊദി അറേബ്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യക്ക് വേണ്ട ക്രൂഡ് ഓയിലില്‍ അഞ്ചില്‍ ഒരു ഭാഗം സഊദിയില്‍ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യ കയറ്റി അയക്കുന്ന വാണിജ്യ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ സഊദിക്ക് നാലാം സ്ഥാനമാണുള്ളത്. മോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള വാണിജ്യ ബന്ധങ്ങളില്‍ കൂടുതല്‍ ഉണര്‍വേകുമെന്നാണ് പ്രതീക്ഷ. വാഷിംഗ്ടണില്‍ നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയില്‍ അമ്പത് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

Latest