Connect with us

Kozhikode

നഷ്ടപ്പെട്ട സ്വര്‍ണാഭരണം തിരിച്ചേല്‍പ്പിച്ച് ബസ് ജീവനക്കാര്‍ മാതൃകയായി

Published

|

Last Updated

പേരാമ്പ്ര: സ്വകാര്യ ബസ് ഉടമയുടേയും, ജീവനക്കാരുടേയും സത്യസന്ധതയാല്‍ വൃദ്ധയുടെ നഷ്ടപ്പെട്ട സ്വര്‍ണാഭരണം തിരിച്ച് കിട്ടി. ചെമ്പ്രയിലെ കോറോത്ത് ആഇശ (70) ക്കാണ് നഷ്ടപ്പെട്ട് പോയ രണ്ടേകാല്‍ പവന്റെ സ്വര്‍ണമാല തിരിച്ച് കിട്ടിയത്. കൂരാച്ചുണ്ട് വടകര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഐശ്വര്യ ബസ് ഉടമ ശ്രീഷ്‌കുമാര്‍, ജീവനക്കാരായ ഗംഗാധരന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് ബസിന്റെ സീറ്റിനടിയില്‍ നിന്ന് സ്വര്‍ണമാല കളഞ്ഞുകിട്ടിയത്. ട്രിപ്പ് അവസാനിച്ച ശേഷം ഇന്ധനം നിറക്കാനായി പമ്പിലെത്തിയപ്പോഴാണ് സീറ്റിനടിയില്‍ മാല കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ മാല പേരാമ്പ്ര പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. മാല നഷ്ടപ്പെട്ട ആഇശ, മാല നഷ്ടപ്പെട്ടതായി പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരെ സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി വ്യക്തമായ തെളിവ് ശേഖരിച്ച ശേഷം എഎസ്‌ഐ രവീന്ദ്രന്‍ ഇവര്‍ക്ക് മാല നല്‍കി. ബസ് ജീവനക്കാരും, അഡീഷണല്‍ എസ്‌ഐ വേണുഗോപാല്‍, സിപിഒ. സുബൈര്‍, സിവില്‍ വനിതാ പോലീസ് ഓഫീസര്‍ ബീന എന്നിവരും സന്നിഹിതരായിരുന്നു.

Latest