Connect with us

Gulf

ഇത്തിസലാത്ത്, ഡു ഉപഭോക്താക്കള്‍ വിവരം നവീകരിക്കേണ്ടതില്ലെന്ന്

Published

|

Last Updated

അബുദാബി: രാജ്യത്തെ ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്തും ഡുവും എമിറേറ്റ്‌സ് ഐഡിയുമായി ബന്ധിപ്പിച്ചതാണെന്നും ഈ കമ്പനിയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ വിവരങ്ങള്‍ വീണ്ടും നവീകരിക്കേണ്ട ആവശ്യമില്ലെന്നും എമിറേറ്റ്‌സ് ഐ ഡി അധികൃതര്‍ വ്യക്തമാക്കി.

ഒരിക്കല്‍ പുതുക്കിയാല്‍ പിന്നീട് തനിയെ വിവരങ്ങള്‍ എമിറേറ്റ്‌സ് ഐ ഡി പുതുക്കിക്കൊണ്ടിരിക്കും. ഇതിനായി ഉപഭോക്താവ് ഇത്തിസലാത്തിന്റെയും ഡുവിന്റെയും ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ പോകേണ്ടതില്ല. ഈ വര്‍ഷം ആദ്യം മുതലാണ് എമിറേറ്റ്‌സ് ഐ ഡിയുമായി ഇത്തിസലാത്തിന്റെയും ഡുവിന്റെയും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ബന്ധിപ്പിച്ചത്.
സിം ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ടായിരുന്നു യു എ ഇ മൈ നമ്പര്‍ മൈ ഐഡന്റിറ്റി ക്യാമ്പയിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായിരുന്നു ഉപഭോക്താക്കള്‍ മതിയായ തിരിച്ചറിയല്‍ രേഖകളുമായി ഇത്തിസലാത്ത്, ഡു ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ ചെന്ന് വിവരങ്ങള്‍ പുതുക്കാന്‍ ഉത്തരവിട്ടത്. ക്യാമ്പയിന്‍ തുടങ്ങുന്നതിന് മുമ്പ് മറ്റുള്ളവരുടെ പേരിലുള്ള സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നവര്‍ നിരവധിയായിരുന്നു.

Latest