Connect with us

National

പ്രതിരോധത്തില്‍ മൗനം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ ചെലവുകളെ കുറിച്ചുള്ള പരാമര്‍ശം പൊതുബജറ്റില്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ അത് ഉണ്ടായില്ല.
സൈനിക ചെലവുകള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ ഇല്ലാത്തത് കൗതുകമുണര്‍ത്തുന്നതായി നയതന്ത്ര വിദഗ്ധന്‍ ബ്രിഗേഡിയര്‍ (റിട്ട.) ഗുര്‍മീത് കന്‍വാല്‍ പറഞ്ഞു. പതിനേഴ് വര്‍ഷമായി താന്‍ ബജറ്റ് പ്രസംഗങ്ങളെ പിന്തുടരുന്നുണ്ട്. ഇതാദ്യമായാണ് പ്രതിരോധ മേഖലയെ തീരെ പരാമര്‍ശിക്കാത്ത ഒരു ബജറ്റ് അവതരിപ്പിക്കപ്പെടുന്നതെന്നും കന്‍വാല്‍ പറഞ്ഞു. സൈനിക പെന്‍ഷന്‍ ഇനത്തില്‍ത്തന്നെ പ്രതിരോധ ബജറ്റിന്റെ നല്ലൊരു പങ്കും ചെലവഴിക്കപ്പെടുമെന്നതിനാല്‍ മേഖലയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞ തുക മാത്രമേ അനുവദിച്ചിട്ടുണ്ടാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 2,46,727 കോടി രൂപയാണ് പ്രതിരോധ മേഖലയില്‍ വകയിരുത്തിയത്. ഇത് 2014- 15 വര്‍ഷത്തേക്കാള്‍ 7.7 ശതമാനം കൂടുതലായിരുന്നു. രാജ്യത്തിന്റെ ജി ഡി പിയുടെ ഏതാണ്ട് മൂന്ന് ശതമാനമാണ് സൈനിക മേഖലയില്‍ ചെലവഴിക്കപ്പെടുന്നത്. 2015- 16 വര്‍ഷത്തില്‍ രാജ്യത്തിന്റെ ആകെ ചെലവിന്റെ 13.88 ശതമാനം പ്രതിരോധ മേഖലയില്‍ നിന്നുള്ളതായിരുന്നു.

 

Latest