Connect with us

Kasargod

ന്യൂനപക്ഷ പരിഗണന സാമൂഹിക നീതിക്കുവേണ്ടി: മുഖ്യമന്ത്രി

Published

|

Last Updated

കാസര്‍കോട്: ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പരിഗണന സാമൂഹ്യ നീതിയുടെയും ഭരണഘടനാ തത്വങ്ങളുടെയും ഭാഗമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമിടുമ്പോള്‍ ന്യൂനപക്ഷങ്ങളെ മാറ്റി നിര്‍ത്തുവാന്‍ കഴിയില്ലെന്നും എല്ലാവരും ഒത്തൊരുമിച്ചുള്ള മുന്നേറ്റം കൊണ്ടേ നാട് പുരോഗമിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പാണക്കാട്് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള അര്‍ജുന്‍സിംഗ് അവാര്‍ഡ് ഡോ. സി പി ബാവ ഹാജിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. സുബൈര്‍ നെല്ലിക്കാപറമ്പ് എഴുതിയ ന്യൂനപക്ഷ അവകാശങ്ങളും ആനുകൂല്യങ്ങളും എന്ന പുസ്തകം മുഖ്യമന്ത്രി സയ്യിദ് സാദിഖലി തങ്ങള്‍ക്ക്്്് നല്‍കി പ്രകാശനം ചെയ്തു. നടുക്കണ്ടി അബൂബക്കര്‍ അവാര്‍ഡ് ജോതാവിനെ പരിചയപ്പെടുത്തി.
എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ് , കര്‍ണാടക മൈനോറിറ്റി കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ബല്‍ക്കിസ് ബാനു, ഡി സി സി പ്രസിഡന്റ് സി കെ ശ്രീധരന്‍, സി ടി അഹമ്മദലി, എം സി ഖമറുദ്ദീന്‍, കര്‍ണാടക ജനപരിഷത്ത്്്് പ്രസിഡന്റ്് കേശവപ്രസാദ്് നാനി ഹിതുളു, റവ. ജോര്‍ജ്് എലുക്കുന്നേല്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്‌റാഹിം, മെട്രോ മുഹമ്മദ് ഹാജി, സിപി അബ്ദുല്ല, പി ഗംഗാധരന്‍ നായര്‍, പാദൂര്‍ കുഞ്ഞാമു ഹാജി പ്രസംഗിച്ചു.

Latest