Connect with us

International

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ 8.2 തീവ്രതയില്‍ വന്‍ ഭൂചലനം.പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50നാണ് ഭൂചലനം അനുഭവപ്പെട്ടത്. തെക്കു-പടിഞ്ഞാറന്‍ മേഖലയായ പതങ്ങില്‍ നിന്നും 808 കിലോമീറ്റര്‍ അകലെയാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ്് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.ഭൂചലനത്തെത്തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു.

ഭൂചലനത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.
2004 ഇന്തോനേഷ്യയിലെ സുമാത്ര പ്രഭവ കേന്ദ്രമായി റിക്ടര്‍ സ്‌കെയ്‌ലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തെ തുടര്‍ന്നുണ്ടായ സുനാമിത്തിരകള്‍ 14 രാജ്യങ്ങളില്‍ നാശം വിതച്ചിരുന്നു. ഇന്തോനേഷ്യ,ശ്രീലങ്ക,ഇന്ത്യ,തായ്‌ലാന്റ് തുടങ്ങി പതിനാലോളം രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവനാണ് സുനാമി കവര്‍ന്നത്.