Connect with us

National

രാജീവ് ഗാന്ധി വധക്കേസ്:പ്രതികളെ വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം

Published

|

Last Updated

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളായി ജയിലില്‍ കഴിയുന്നവരെ വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം. പ്രതികളെ മോചിപ്പിക്കാന്‍ തയാറാണെന്ന് അറിയിച്ച് തമിഴ്‌നാട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. തമിഴ്‌നാടിനുവേണ്ടി ചീഫ് സെക്രട്ടറി ജ്ഞാനദേശികനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷിക്ക് കത്തയച്ചത്. നേരത്തെയും സര്‍ക്കാര്‍ ഇങ്ങനെ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോടേ വിയോജിക്കുകയും സുപ്രീം കോടതിയെ സമിപിക്കുകയായിരുന്നു.

മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ്് ജയിലില്‍ കഴിയുന്നത്. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ 2014ല്‍ സുപ്രീം കോടതി ജീവപര്യന്തമായി ഇളവു ചെയ്തിരുന്നു.വെല്ലൂര്‍ ജയിലിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്.
ദയാഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് കാലതാമസം വേണ്ടിവന്നതിനാലാണ് ഇവരുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവ് ചെയ്തത്. ജീവപര്യന്തം കാലാവധിയായ 14 വര്‍ഷത്തില്‍ കൂടുതല്‍ കാലം തടവില്‍ കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ ഇവരെ വിട്ടയയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ യുപിഎ സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്‍ഡിഎ സര്‍ക്കാരും സുപ്രീംകോടതിയില്‍ ഇതേ നിലപാട് തന്നെ ആവര്‍ത്തിച്ചു. തുടര്‍ന്ന് വധശിക്ഷയില്‍ ഇളവു ലഭിച്ച പ്രതികളുടെ മോചനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു. 1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരില്‍ വെച്ച് തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്.

Latest