Connect with us

National

കൊല്ലം സ്വദേശി ഐവറികോസ്റ്റില്‍ വെടിയേറ്റ് മരിച്ചു

Published

|

Last Updated

കൊല്ലം: കൊല്ലം സ്വദേശി ഐവറികോസ്റ്റില്‍ കൊള്ള സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. കൊല്ലം കുരീപ്പുഴ മതേതര നഗര്‍ 170 ല്‍ പുത്തന്‍പുരയില്‍ വീട്ടില്‍ രാജീവന്‍ സുജാത ദമ്പതികളുടെ മകന്‍ രാഹുല്‍ (28) ആണ് വെടിയേറ്റ് മരിച്ചത്. ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 11യായിരുന്നു സംഭവം.

ഐവറികോസ്റ്റില്‍ കശുവണ്ടി സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന രാഹുല്‍ ബാങ്കില്‍ നിന്നും പണം എടുത്ത് താമസ സ്ഥലത്തത്തെിയപ്പോള്‍ പിന്തുടര്‍ന്ന നാലംഗ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം.

കഴിഞ്ഞ ഓഗസ്റ്റ് 17നായിരുന്നു രാഹുലിന്റെ വിവാഹം, വീണയാണ് ഭാര്യ. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചത്തെ അവധിക്ക് ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. ആറ് വര്‍ഷമായി രാഹുല്‍ അവിടെ ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം നാട്ടിലത്തെിക്കാനുള്ള ശ്രമം നടന്നു വരുന്നു.

Latest