Connect with us

Techno

ആപ്പിള്‍ ഐഫോണ്‍ 5എസ് വില പകുതിയായി കുറക്കുന്നു

Published

|

Last Updated

ആപ്പിള്‍ പ്രേമികളെത്തേടി പുതിയ സന്തോഷ വാര്‍ത്ത. ഐഫോണ്‍ 5എസ് ഫോണുകളുടെ വില പകുതിയാക്കി കുറക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ ഫോണായ ഐഫോണ്‍ എസ്ഇ പുറത്തിറങ്ങുതോടെയാണ് ഐഫോണ്‍ 5എസ് വില കുറക്കാന്‍ കമ്പനി ആലോചിക്കുന്നത്. മാര്‍ച്ച് 22നാണ് എസ്ഇ ഫോണുകള്‍ പുറത്തിറങ്ങുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിള്‍ 5എസ് ഫോണുകളുടെ വില ഇന്ത്യന്‍ വിപണിയില്‍ 12000നും 13000നുമിടയിലാകുമെന്നാണ് പ്രതീക്ഷ.

പ്രമുഖ മൊബൈല്‍ വിപണി നിരീക്ഷകനായ മിങ്ചി കുയോ ഉള്‍പ്പെടെയുള്ളവരാണ് 5എസ് വില 50% വരെ കുറയുമെന്ന് വിലയിരുത്തുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ 450 ഡോളര്‍ വിലയുള്ള 5എസ് ഫോണ്‍ വില 225 ഡോളറെങ്കിലുമാകും ആന്‍ഡ്രോയിഡ് ഫോണുകളെ തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ വിപണിയിലും സമാനമായ വിലക്കുറവ് ഉണ്ടാകും. 16ജിബി ഫോണിന് നിലവില്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ സൈറ്റുകളില്‍ 21,499 രൂപയാണ് വില. വിലക്കുറവ് നടപ്പാകുമ്പോള്‍ ഇന്ത്യയിലെ വില 12000നും 13000നുമിടയിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐഫോണ്‍ 4 മുമ്പ് ഇതേ വിലക്ക് ലഭ്യമാക്കിയപ്പോള്‍ ഇന്ത്യയില്‍ ആപ്പിള്‍ ഉപയോക്താക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു.

Latest