Connect with us

National

കനയ്യ കുമാര്‍ ജയില്‍ മോചിതനായി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ തീഹാര്‍ ജയിലില്‍ നിന്നും മോചിതനായി. ഇന്നലെ ഡല്‍ഹി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് ഇന്ന്്് വൈകുന്നേരത്തോടെ കനയ്യ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
ദേശദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ 12ാം തീയതിയാണ് കനയ്യയെ അറസ്റ്റ് ചെയ്തത്. ഉപാധികളോടെയാണ് കനയ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.

ജെഎന്‍യുവില്‍ ഇന്ന് വിജയാഹ്ലാദദിനമായി വിദ്യാര്‍ത്ഥി യൂണിയന്‍ ആഘോഷിച്ചു. വിപുലമായ പ്രകടനം നടത്താനും ജെഎന്‍യുഎസ്‌യു ഉപാധ്യക്ഷ ഷഹല റാഷിദ് ആഹ്വാനം ചെയ്തിട്ടുണ്ട്. രാത്രിയോടെ ഈ പ്രകടനത്തെ കനയ്യ അഭിവാദ്യം ചെയ്ത് സംസാരിക്കാനും സാധ്യതയുണ്ട്.

Latest