Connect with us

Books

കാളപ്പോരിന്റെ നാടിനെ അടുത്തറിയാം

Published

|

Last Updated

മലയാളികള്‍ ഏറെ കേട്ട് തഴമ്പിച്ച നാടാണ് സ്‌പെയ്ന്‍. കായിക വാര്‍ത്തകളിലൂടെയാണ് കേരളീയ പുതുതലമുറ സ്‌പെയ്‌നിനെ കൂടുതലായി കേള്‍ക്കുന്നതും അറിയുന്നതും. വര്‍ത്തമാനകാല ലോകഫുട്‌ബോളിലെ ഇതിഹാസങ്ങളായ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കളിക്കുന്ന ലാലിഗ ഫുട്‌ബോള്‍ നടക്കുന്ന സ്‌പെയ്ന്‍, കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരനായ ടെന്നീസ് താരം റാഫേല്‍ നദാലിന്റെ സ്‌പെയ്ന്‍, ഡേവിഡ് വിയ്യയും കാര്‍ലോ പുയോളും ഇനിയസ്റ്റയും സാവിയും കളിക്കുന്ന സ്പാനിഷ് ദേശീയ ഫുട്‌ബോള്‍ ടീമിനുമുണ്ട് കേരളത്തില്‍ ഒരുപിടി ആരാധകര്‍. ഇതിനെല്ലാമപ്പുറം വളരെ വിശാലമായ ഒരു ചരിത്ര പാരമ്പര്യമുള്ള നാടാണ് സ്‌പെയ്ന്‍.

കാളപ്പോരിന്റെ നാടായാണ് സ്‌പെയ്ന്‍ ലോകത്ത് അറിയപ്പെടുന്നത്. ദീര്‍ഘമായ പോരാട്ടങ്ങളുടെ ചരിത്രമുള്ള നാട് കൂടിയാണ് സ്‌പെയ്ന്‍. ചരിത്രത്തിലും വര്‍ത്തമാനകാല രാഷ്ട്രീയത്തിലും യൂറോപ്പിന്റെയാകെ സാമ്പത്തിക പശ്ചാത്തലത്തിലും നിര്‍ണായസ്വാധീനം ചെലുത്തുന്ന സ്‌പെയ്‌നിലേക്കൊരു യാത്ര മാനവസംസ്‌കാരത്തിന്റെ ഗതിപരിണാമങ്ങളിലൂടെയുള്ള യാത്രകൂടിയാണ്. സ്‌പെയ്ന്‍ ചരിത്രത്തെ വിശദമായി മനസിലാക്കാന്‍ സഹായിക്കുന്ന പുസ്തകമാണ് കാരൂര്‍ സോമന്‍ രചിച്ച “സ്‌പെയ്ന്‍ കാളപ്പോരിന്റെ നാട്”. മാതൃഭൂമി ബുക്‌സ് ആണ് പ്രസാധകര്‍.