Connect with us

Palakkad

10 കോടിയിലേറെ പഴക്കമുള്ള ഫോസില്‍ കണ്ടെത്തി

Published

|

Last Updated

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ പുതുക്കോട്ടയ്ക്കു സമീപം 10 കോടിയിലേറെ വര്‍ഷം പഴക്കമുള്ളതെന്നു കരുതുന്ന മരത്തിന്റെ ഫോസില്‍ കണ്ടെടുത്തു.
തഞ്ചാവൂര്‍ തമിഴ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥികളാണു പുതുക്കോട്ട പട്ടണത്തിന്റെ പ്രാന്തപ്രദേശമായ നരിമേടില്‍ നിന്നു 28 സെന്റിമീറ്റര്‍ നീളവും 19 സെന്റീമീറ്റര്‍ വീതിയുമുള്ള ഫോസില്‍ കണ്ടെടുത്തത്.
സ്ഫടിക കല്ലുകളും ചുണ്ണാമ്പുകല്ലും നിറഞ്ഞ 10 ഏക്കര്‍ഭൂമിയില്‍ വിദ്യാര്‍ഥികള്‍ പഠനഭാഗമായി ഖനനം നടത്തിയപ്പോഴാണു ചെറിയ മരക്കഷണം ല”ിച്ചത്. തുടര്‍പരിശോധനയ്ക്കായി മരക്കഷണം പുതുക്കോട്ട മ്യൂസിയം ക്യൂറേറ്റര്‍ പക്രിസ്വാമിക്കു കൈമാറി. ഫോസില്‍ പുതുക്കോട്ടയിലെ ജില്ലാ ഗാലറിയില്‍ സൂക്ഷിക്കാനാണു തീരുമാനമായില്ല.