Connect with us

National

ഫിലിം ആര്‍ക്കൈവ്‌സ് സ്ഥാപകന്‍ പികെ നായര്‍ അന്തരിച്ചു

Published

|

Last Updated

മുംബൈ: നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടറും സ്ഥാപകനുമായ പികെ നായര്‍ (83) അന്തരിച്ചു. ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ്. മൃതദേഹം നാളെ രാവിലെ 8 മുതല്‍ 11 മണി വരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

1964ല്‍ പി.കെ.നായരുടെ നേതൃത്വത്തിലാണ് നാഷണല്‍ ഫിലിം ആര്‍ക്കൈ്‌വ്‌സ് ഓഫ് ഇന്ത്യ രൂപം കൊണ്്ടത്. ആദ്യ ഇന്ത്യന്‍ ചലച്ചിത്രമായ രാജ ഹരിശ്ചന്ദ്ര അടക്കം നിരവധി ചിത്രങ്ങളുടെ പ്രിന്റുകള്‍ കണ്ടെത്തി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് പി.കെ. നായരായിരുന്നു. ഫാല്‍ക്കേയുടെ കാളിയ മര്‍ദ്ദന്‍, ബോംബെ ടാക്കീസിന്റെ ജീവന്‍ നയ, ബന്ധന്‍, അച്യുത് കന്യ, ഉദയ് ശങ്കറിന്റെ കല്‍പ്പന തുടങ്ങിയ സിനിമകളുടെ പ്രിന്റുകള്‍ കണ്ടെത്തി ആര്‍കൈവ്‌സിലെത്തിച്ചു. മലയാളത്തിലെ രണ്ടാമത്തെ നിശബ്ദ ചിത്രമായ മാര്‍ത്താണ്ഡവര്‍മ അടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടും. ശേഖരിച്ച ചിത്രങ്ങളില്‍ 8000വും ഇന്ത്യന്‍ ചിത്രങ്ങളാണ്. 1961ലാണ് നായര്‍ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ചേരുന്നത്. 1991ല്‍ എന്‍എഫ്എഐ ഡയറക്ടറായി വിരമിച്ചു.

1933 ഏപ്രില്‍ ആറിന് തിരുവനന്തപുരത്താണ് പികെ നായര്‍ ജനിച്ചത്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും സൗത്ത് ഏഷ്യന്‍ സിനിമാ ഫൗണ്ടേഷനും ചേര്‍ന്ന് നല്‍കുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇന്‍ ദി ഫീല്‍ഡ് ഓഫ് ഫിലിം പ്രിസര്‍വേഷന്‍, സത്യജിത് റേ സ്മാരക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സത്യജിത് റേ സ്മാരക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പി.കെ.നായരെക്കുറിച്ച് “സെല്ലുലോയ്ഡ് മാന്‍” എന്ന പേരില്‍ ശിവേന്ദ്രസിങ് ദുന്‍ഗാര്‍പുര്‍ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.