Connect with us

Education

കേരള പോലീസില്‍ വനിതാ എസ്‌ഐ

Published

|

Last Updated

കേരള പോലീസിലേക്ക് 30 വനിതാ എസ്‌ഐ ട്രെയ്‌നികളെ നിയമിക്കുന്നതിനായി പിഎസ്എസി അപേക്ഷ ക്ഷണിച്ചു.

നാല് കാറ്റഗറികളില്‍ നിന്നാണ് നിയമനം നടത്തുന്നത്.
കാറ്റഗറി 5/2016 ഓപണ്‍ മാര്‍ക്കറ്റ്. പ്രായപരിധി:20-31
കാറ്റഗറി 6/2016 വിവധ പോലീസ്/വിജിലന്‍സ് വകുപ്പുകളിലും ഫിംഗര്‍പ്രിന്റ് മേഖലകളിലും രണ്ട് വര്‍ഷത്തെ സേവനമുള്ള മിനിസ്റ്റീരിയല്‍ സ്റ്റാഫ് പ്രായപരിധി: 36 വയസ്സ്

കാറ്റഗറി 7/2016 ബിരുദധാരികളായ കോണ്‍സ്റ്റബ്ള്‍, ഹെഡ്‌കോണ്‍സ്റ്റബ്ള്‍, പോലീസ്, വിജിലന്‍സ് വകുപ്പുകളില്‍ തത്തുല്യ യോഗ്യതകളിലുള്ള പ്രൊബേഷന്‍ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.

കാറ്റഗറി 8/2016 ബിരുദമില്ലാത്ത എസ് സി/എസ് ടി വനിതകളില്‍ നിന്ന്.

യോഗ്യത: ബിരുദം. ഉയര്‍ന്ന ശാരീരികക്ഷമത, 160 സെമീ ഉയരം(എസ് സി എസ് ടിക്കാര്‍ക്ക് 155 സെമീ)

തിരഞ്ഞെടുപ്പ്: ഒഎംആര്‍ പരീക്ഷയുടേയും ശാരീരികക്ഷമതാ പരിശോധനയുടേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മെയ് 28നാണ് പരീക്ഷ.

അപേക്ഷിക്കേണ്ട വിധം: ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷാര്‍ഥികള്‍ തങ്ങളുടെ പിഎസ്‌സി പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി: മാര്‍ച്ച് 30. വിവരങ്ങള്‍ക്ക്: www.keralapsc.gov.in

---- facebook comment plugin here -----

Latest