Connect with us

Gulf

സ്‌കൂള്‍ പ്രവേശനം: ജെകെഎഫ് പ്രതിനിധികള്‍ സി ജിയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

ജിദ്ദ:ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ അപേക്ഷ നല്‍കിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് ആവശ്യപെട്ട് ജിദ്ദ കേരലൈറ്റസ് ഫോറം ഭാരവാഹികള്‍ കോണ്‍സുല്‍ ജനറല്‍ ബി. എസ് മുബാറക്കുമായി ചര്‍ച്ച നടത്തി. പുതുതായി അപേക്ഷ നല്‍കിയ 8500 ഓളം വിദ്യാര്‍ത്ഥികളില്‍ 90 ശതമാനം പേര്‍ക്കും നെരുക്കടുപ്പിലുടെ പ്രവേശനം ലഭ്യമായിട്ടില്ല, എന്നിട്ടും ഇതില്‍ കുറച്ചു പേര്‍ക്കെങ്കിലും അഡ്മിഷന്‍ ലഭിക്കുവാന്‍ ഉതകുന്ന പുതിയ ബില്‍ഡിംഗില്‍ ക്ലാസ് ആരംഭിക്കുനത് അനിശ്ചിതമായി തുടരുന്നതിലുള്ള ആശങ്ക അവര്‍ കോണ്‍സുല്‍ ജനറലിനെ അറിയിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും, ഇതിനായി സ്‌കൂള്‍ മാനേജ്മന്റ് സാരഥികളുടെയും ബന്ധപെട്ടവരുടെയും യോഗം ഉടന്‍ വിളിച്ചുകുട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഈ കെട്ടിടത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചാലും അപേക്ഷ നല്‍കിയ പകുതിയലധികം പേരും പുറത്ത് നില്‍ക്കേണ്ട അവസ്ഥയാണ് ഉണ്ടാകുക. ആയതിനാല്‍ ഈ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണുന്നതിനുള്ള പുതിയ സ്ഥലവും കെട്ടിടവും കണ്ടെത്തുനതിനുള്ള ശ്രമം നടത്തണമെന്നും, ഇപോള്‍ എടുക്കുവാന്‍ ഉദ്ദേശിക്കുന കെട്ടിടത്തിന്റെ പേരില്‍ ഒരുകാരണവശാലും ഫീസ് കൂട്ടരുതെന്നും ജെ കെ എഫ് ഭാരവാഹികള്‍ സി ജി യോട് അവിശ്യപെട്ടു. പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യര്‍ഥികള്‍ക്കും പഠിക്കുവാന്‍ സൗകര്യം ഉണ്ടാക്കണമെന്ന് അവര്‍ ആവശ്യപെട്ടു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും സ്‌കൂള്‍ ഒബ്‌സെര്‍വരുമായ മുഹമ്മദ് സാഹിദ് ആലവും പങ്കെടുത്തു. ജെ കെ എഫ് പ്രതിനിധി സംഘത്തില്‍ പി. ടി. മുഹമ്മദ്, പി. പി. റഹീം, കെ. ടി. എ. മുനീര്‍, വി. കെ. റഹൂഫ്, അഹമദ് പാളയാട്ട്, ഷിബു തിരുവന്തപുരം, പാപ്പറ്റ കുഞ്ഞി മുഹമ്മദ്, സാക്കിര് ഹുസൈന്‍ ഏടവണ്ണ എന്നിവരാണ് ഉണ്ടായിരുന്നത്.