Connect with us

Kerala

കോഴിക്കോട് മുസ്ലീം ലീഗില്‍ വിമത നീക്കം

Published

|

Last Updated

കോഴിക്കോട്: കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ ലീഗ് മണ്ഡലം സെക്രട്ടറി മത്സരിക്കും. ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കാരാട്ട് റസാഖ് ആണ് വിമത സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയത്. പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ചാണ് കാരാട്ട് റസാഖ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. കൊടുവള്ളിയില്‍ ലീഗ് തീരുമാനിച്ച സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന നിലപാടുമായാണ് കാരാട്ട് റസാഖ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ഇടതുപക്ഷത്തിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന എംഎ റസാഖാണ് കൊടുവള്ളിയിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി. പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്ന് റസാഖ് പറഞ്ഞു. മണ്ഡലം കമ്മിറ്റിയുമായി ചര്‍ച്ച നടത്താതെയാണ് സിറ്റിംഗ് എംഎല്‍എ ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയിലേക്ക് മാറ്റി റസാഖ് മാസ്റ്ററെ സ്ഥാനാര്‍ഥിയാക്കിയതെന്നും വിമതപക്ഷം ആരോപിച്ചു. കാരാട്ട് റസാഖ് കൊടുവള്ളിയില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. എന്നറിയുന്നു. സ്വതന്ത്രനായി മത്സരിക്കുകയാണെങ്കില്‍ എല്‍ഡിഎഫ് പിന്തുണക്കുമെന്നും സൂചനയുണ്ട്.