Connect with us

Gulf

ജിദ്ദ മലപ്പുറം ജില്ല കെഎംസിസി കുടുംബ സുരക്ഷ പദ്ധതി അംഗത്വ കാമ്പയിന്‍ ആരംഭിച്ചു

Published

|

Last Updated

ജിദ്ദ: മലപ്പുറം ജില്ല കെഎംസിസി കുടുംബ സുരക്ഷാ പദ്ധതിയുടെ പതിനാറാം വര്‍ഷത്തിലേക്കുള്ള അംഗത്വ കാമ്പയിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കാമ്പയിന്‍ ഉദ്ഘാടനം നാഷണല്‍ കമ്മറ്റി സെക്രട്ടറി രായിന്‍ കുട്ടി നീറാട് നിര്‍വഹിച്ചു. പ്രവാസി സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ക്ക് അഭിമാനമായ സുരക്ഷ പദ്ധതികളുടെ തുടക്കക്കാരാണ് ജിദ്ദ മലപ്പുറം ജില്ല കെഎംസിസി പദ്ധതിയില്‍ അംഗമായവര്‍ മരണപ്പെട്ടാല്‍ അനാഥമാകുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപയും മാരകമായ രോഗങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ക്ക് ചികിത്സ സഹായം തുടങ്ങി വിവിധ ആനൂകൂല്യങ്ങള്‍ വിഭാവനം ചെയ്യുന്ന പദ്ധതിയാണിത്. 2016-17 വര്‍ഷത്തേക്കുള്ള കാമ്പയിന്‍ ഏപ്രില്‍ 30ന് അവസാനിക്കും.

ചെയര്‍മാന്‍ പിഎംഎ ഗഫൂര്‍ പട്ടിക്കാട് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് വിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. കുടുംബ സുരക്ഷ പദ്ധതിക്ക് പുതിയ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ച പിവി ഷഫീഖീനുള്ള സ്‌നേഹോപഹാരം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സമ്മാനിച്ചു. നിലവിലെ അംഗങ്ങള്‍ക്കുള്ള ചികിത്സ സഹായ ആനുകൂല്യങ്ങള്‍ ജില്ല ജനറല്‍ സെക്രട്ടറി മജീദ് കോട്ടീരി വിതരണം ചെയ്തു. അംഗത്വ കാമ്പയിനായി ഏര്‍പെടുത്തിയ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ഹബീബ് കല്ലന്‍ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി. സഹല്‍ തങ്ങള്‍, സികെ ഷാക്കിര്‍, ജമാല്‍ ആനക്കയം, സയ്യിദ് ഉബൈദുള്ള തങ്ങള്‍, ലത്തീഫ് മുസ്‌ലിയാരങ്ങാടി, മജീദ് പൊന്നാനി, ഇല്ല്യാസ് കല്ലിങ്ങല്‍, അബൂബക്കര്‍ അരീക്കോട് പ്രസംഗിച്ചു. നാസര്‍ മച്ചിങ്ങല്‍ സ്വാഗതവും ജലാല്‍ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.

Latest