Connect with us

International

ഇമെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: സന്ദേശ കൈമാറ്റത്തില്‍ വിപ്ലവം സൃഷ്ടിച്ച ഇ-മെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു. 74 വയസ്സായരുന്നു. ശനിയാഴ്ചയായിരുന്നു റേയുടെ അന്ത്യം. മരണകാരണം വ്യക്തമല്ല.

1971ലാണ് റേ ഇമെയില്‍ സംവിധാനം കണ്ടെത്തിയത്. ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് സന്ദേശം അയച്ചുകൊണ്ടായിരുന്നു ഇത്. ഇതിന് മുമ്പ് വരെ രണ്ട് കമ്പ്യൂട്ടറുകള്‍ തമ്മില്‍ സന്ദേശം അയക്കാനും സ്വീകരിക്കാനും സാധിച്ചിരുന്നില്ല. ഇമെയില്‍ വിലാസങ്ങളുടെ കൊടിയടയാളമായ അറ്റ് ചിഹ്നം ഉപയോഗിച്ച് തുടങ്ങിയതും റേയാണ്.