കാറിനെ ഓവര്‍ടേക്ക് ചെയ്തു; സമാജ്‌വാദി എംഎല്‍എയുടെ സഹോദരന്‍ യുവാവിനെ വെടിവെച്ച് കൊന്നു

Posted on: March 7, 2016 6:06 pm | Last updated: March 7, 2016 at 6:06 pm
SHARE

gunലക്‌നോ: തങ്ങളുടെ കാറിനെ ഓവര്‍ടേക്ക് ചെയ്തു കടന്നു പോയ യുവാവിനെ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എയുടെ സഹോദരന്‍ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ ജഗ്‌റാം പസ്വാന്റെ സഹോദരന്‍ അന്നു പസ്വാന്‍ ആണ് നിസാര കാര്യത്തില്‍ പേരില്‍ കൊല നടത്തിയത്. ജയ്‌റാം യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്.

തരിയപൂര്‍വയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന യാദവ് എംഎല്‍യുടെ സഹോദരങ്ങള്‍ സഞ്ചരിച്ച കാറിനെ മറികടന്നു മുന്നില്‍ പോയപ്പോഴാണ് സംഭവം. തങ്ങളുടെ കാറിനെ ഓവര്‍ടേക്ക് ചെയ്തിന്റെ ദേഷ്യത്തില്‍ എംഎല്‍എയുടെ സഹോദരന്മാരായ അന്നുവും സാധുവും ജയ്‌റാമിനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ തോക്കെടുത്ത അന്നു ജയ്‌റാമിന് നേരെ വെടിയുതിര്‍ത്തു. കൊലപാതകത്തിനുശേഷം ഇരുവരും ഓടി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.